പെരിയ ഇരട്ടകൊലപാതകം: ഒരാൾ കൂടി അറസ്​റ്റിൽ

പെ​രി​യ ക​ല്യോ​ട്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത്​​ലാ​ൽ എ​ന്നി​വ​രെ കൊ​ല​ പ്പെ​ടു​ത്തിയ​ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ. സംഭവ സമയത്ത്​ വാഹനം ഒാടിച്ചിരുന്ന വാഹന ഉടമ ഏച്ചിലടുക്കത്തെ സജി സി. ജോർജാണ്​ അറസ്​റ്റിലായത്​. ബുധനാഴ്​ച രാത്രിയാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഇതോടെ അറസ്​റ്റിലായവരുടെ എണ്ണം രണ്ടായി. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ ചൊവ്വാഴ്​ച അറസ്​റ്റിലായിരുന്നു. അഞ്ചുപേർ കസ്​റ്റഡിയിലുണ്ട്​​. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്ന്​ പൊ​ലീ​സ് പറഞ്ഞു.

അതിനിടെ, ഇരട്ടക്കൊലപാതകം രാ​ഷ്​​ട്രീ​യ​വി​രോ​ധ​ത്താ​ലാ​ണെ​ന്നും പ്ര​തി​ക​ൾ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നുമുള്ള​ റി​മാ​ൻ​ഡ്​​ റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം കോടതിക്ക്​ കൈമാറി. കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​ പീ​താം​ബ​ര​ൻ ഇ​രു​മ്പു​ദ​ണ്ഡു​ കൊ​ണ്ടും മ​റ്റു​ള്ള​വ​ർ വാ​ൾ​കൊ​ണ്ടു​മാ​ണ്​ ആ​ക്ര​മി​ച്ച​ത് -​റി​പ്പോ​ർ​ട്ടിൽ പറയുന്നു​. പീ​താം​ബ​ര​നെ ഹോ​സ്​​ദു​ർ​ഗ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​. പ്ര​തി​യെ ഏ​ഴു​ദി​വ​സ​ത്തേ​ക്ക്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. പീ​താം​ബ​ര​ൻ കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ക​​ല്യോ​െ​ട്ട ശാ​സ്​​ത ഗം​ഗാ​ധ​ര​​ൻ നാ​യ​രു​ടെ വീ​ട്ടു​വ​ള​പ്പി​ലെ പൊട്ടക്കിണറ്റിൽനി​ന്നാണ്​​ രക്തംപുരണ്ട ആ​യു​ധ​ങ്ങ​ള്‍ ല​ഭി​ച്ചത്​.

Tags:    
News Summary - Periya double murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.