സർഗാത്മക ചിത്രം

സ്വകാര്യ ബസുകളിൽ സീറ്റുകളുടെ അകലം കുറവ്; പരാതി നൽകി പേരാമ്പ്ര സ്വദേശി

കോഴിക്കോട്: സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും അനുവദിച്ച സീറ്റുകളേക്കാൾ കൂടുതൽ സ്ഥാപിക്കുന്നതിനാൽ യാത്രക്കാരുടെ കാൽമുട്ടുകൾ സീറ്റുകൾക്കിടയിൽ കുടുങ്ങാറുണ്ടെന്നും ചൂണ്ടിക്കാട്ടി പേരാമ്പ്ര സ്വദേശി ടി.സി. വിജീഷ് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മിഷൻ. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാരേജുകളിലേയും സീറ്റുകൾ തമ്മിൽ നിയമാനുസൃതമായ അകലമുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി. ഇതിനാവശ്യമായ നിർദേശം എല്ലാ ആർ.ടി.ഒമാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നൽകണമെന്നും ഉത്തരവിൽ പറയുന്നു.

വാഹന പരിശോധനയിൽ നിയമലംഘനം ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കിൻ കർശന നപടികൾ സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ അറിയിച്ചു. സീറ്റുകളുടെ പുറകിലേക്കുള്ള അകലം 68.5 ആണെന്ന് കോഴിക്കോട് ആർ.ടി.ഒ കമ്മീഷനെ അറിയിച്ചു. വാഹന നമ്പർ അറിയിച്ചാൽ ഇത്തരം നിയമലംഘനത്തിനെതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിതത്വം കർശനമായി ഉറപ്പാക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.

Tags:    
News Summary - Perambra native files complaint over seat spacing in private buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.