പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ പേരാമ്പ്ര ടൗണിലെ മുസ് ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസിൽ സി.പി.എം ബ്രാഞ ്ച് സെക്രട്ടറി റിമാൻഡിൽ. ചെറുവണ്ണൂരിലെ മാടമുള്ള മാണിക്കോത്ത് അതുൽദാസി (23)നെയാണ് പേരാമ്പ്ര കോടതി റിമാൻഡ് ചെ യ്തത്.
ഹർത്താൽ ദിനത്തിൽ രാത്രിയാണ് കേസിനാസ്പദമായ സംഭവം. പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തുന്നതി നിടെ ഡി.വൈ.എഫ്.ഐ സംഘടിച്ചിരുന്നു. തുടർന്ന് പേരാമ്പ്ര-വടകര റോഡിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ഈ സമയമാണ് സമീപത്തെ മുസ് ലിം പള്ളിക്കും ലീഗ് ഒാഫീസിനും നേർക്ക് കല്ലേറുണ്ടായത്. സി.സിടിവി പരിശോധിച്ച പൊലീസാണ് കല്ലേറ് നടത്തിയത് അതുൽ ദാസ് ആണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, യൂത്ത് കോൺഗ്രസുമായുണ്ടായ സംഘർഷത്തിൽ ദിശതെറ്റിയാണ് കല്ല് മുസ് ലിം പള്ളിക്ക് കൊണ്ടതെന്ന് ഡി.വൈ.എഫ്.ഐ പറയുന്നു. സംഭവസ്ഥലത്തുവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത അതുൽദാസിനെ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. പ്രശ്നം വഷളാവാതിരിക്കാൻ സി.പി.എം ജില്ല സെക്രട്ടറി ഉൾപ്പെടെ മുസ് ലിം പള്ളി സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.