സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഒപ്പു ശേഖരണം നടത്തി

കോട്ടയം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും ഒരു കോടി ഒപ്പ് സമാഹരിച്ച്‌ സമർപ്പിക്കുന്ന ഭീമ ഹർജിയിലേയ്ക്കുള്ള ഒപ്പുശേഖരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഒപ്പ് ശേഖരണം നടത്തി. സമിതിയുടെ ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു

ഒപ്പുശേഖരണം ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഷാജി,കൗൺസിലർമാർ തങ്കച്ചൻ കോണിക്കൻ,ടോവി കുരുവിള,ജെസ്സി ജേക്കബ്, നാൻസി ജയ്മോൻ,സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ,കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ വി. ജെ ലാലി,പ്രിൻസ് ലൂക്കോസ്,സമിതി ജില്ലാ രക്ഷാധികാരി മിനി. കെ. ഫിലിപ്പ്,സംസ്ഥാന വൈസ് ചെയർമാൻ ചാക്കോച്ചൻ മണലേൽ,സംസ്ഥാന കൺവീനർ ഇ.വി.പ്രകാശ്,ആശാ രാജ്, എ. ജി അജയകുമാർ,പി. ജി ശശികുമാർ എം. കെ ഷഹസാദ്, ജതിൻ രാജീവൻ,സാജൻ പേരൂർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - People's Committee Against Silver Line collected signatures.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.