നിലമ്പൂർ : പി.ഡി.പി ആണോ വെൽഫെയർ പാർട്ടിയാണോ വർഗീയ പാർട്ടി എന്ന് ജനങ്ങൾ വിലയിരുത്തുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്. വെൽഫെയർ പാർട്ടിയുടെ പിന്തുണയെ വിമർശിക്കുന്നതിലൂടെ സി.പി.എം അവസരവാദമാണ് വ്യക്തമാകുന്നത്. സി.പി.എമ്മിൻ്റ അവസരവാദനയം കേരള ജനതക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിന് ആരെയും കൂട്ടാം. സി.പി.എം തൊട്ടാൽ എല്ലാവരും ശുദ്ധമാകും. സി.പി.എമ്മിന്റെ കൂടെ കൂടാത്തവരെ അശുദ്ധരായി കാണുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. 'തൈലാതി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ ശുദ്ധമാകുമെന്നും' അദ്ദേഹം പറഞ്ഞു.
നിലമ്പൂർ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും സമാഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിൻറെ നന്മ പ്രതീക്ഷിക്കുന്ന സി.പി.എമ്മുകാരും യു.ഡി.എഫിന് വോട്ട് ചെയ്യും. സി.പി.എമ്മിന്റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ല. സി.പി.എം ചെയ്യുന്നത് ന്യായീകരിക്കുന്നതാണ് സി.പി.എം നിലപാടെന്നും സണ്ണി ജോസഫ് പറഞ്ഞു.
സി.പി.എമ്മിന് അവസരവാദ നിലപാടാണെന്നും ജമാഅത്തെ ഇസ്‌ലാമിയുമായി എൽ.ഡി.എഫിന് പൂര്‍വ കാലബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി.പി.എമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതര വാദികളും കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോൾ വര്‍ഗീയ പ്രസ്ഥാനവുമാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.