പെൻഷൻ കിട്ടി ജീവിക്കാമെന്ന് ഇനിയാരും വിചാരിക്കേണ്ടെന്ന്​ ഹൈകോടതി

കൊച്ചി: പെൻഷൻ കിട്ടി ജീവിക്കാമെന്ന് ഇനിയാരും വിചാരിക്കേണ്ടെന്ന്​ ഹൈകോടതി. സർവിസിലുള്ളവർ പെൻഷനുപകരം​ മറ്റ് മാർഗം നോക്കുന്നതാണ് നല്ലതെന്നും പരിഹാസ രൂപേണ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങിയതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയായിരുന്നു വാക്കാൽ പരാമർശം. നവംബർ, ഡിസംബർ മാസത്തിലെ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട്​ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. സർക്കാർ അഭിഭാഷകൻ ഹാജരാകാതിരുന്നതിനാൽ ഹരജി ഡിസംബർ 20ന് പരിഗണിക്കാൻ മാറ്റി.

പെൻഷൻ നൽകാൻ കൺസോർട്യം രൂപവത്​കരിക്കുമെന്ന സർക്കാർ ഉറപ്പിന്മേൽ തുടർനടപടി ഉണ്ടായില്ലെന്നും കഴിഞ്ഞയാഴ്ച കേസ്​ പരിഗണിച്ചപ്പോഴും സർക്കാർ അഭിഭാഷകൻ ഹാജരായിരുന്നില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കൺസോർട്യം രൂപവത്​കരിക്കലല്ല, പെൻഷൻ ലഭിക്കലാണ്​ വിഷയമെന്ന്​ കോടതി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി പെൻഷൻ എല്ലാ മാസവും ആദ്യ ആഴ്ച വിതരണം ചെയ്യണമെന്ന ഉത്തരവിനെതിരായ സർക്കാറിന്‍റെ റിവിഷൻ പെറ്റീഷനും കോടതിയുടെ പരിഗണനയിലുണ്ട്.

Tags:    
News Summary - Pension in KSRTC High Court observation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.