രാഷ്​ട്രീയക്കാരും പൊലീസും വേട്ടയാടുന്നുവെന്ന്​ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി

മൂന്നാർ: രാഷ്​ട്രീയക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും പൊമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി അഗസ്​റ്റിന്‍.  സമരത്തിനുശേഷം എസ്‌റ്റേറ്റിലെ ജോലി നഷ്​ടപ്പെട്ടു. തുടര്‍ന്ന് മൂന്നാര്‍ കോളനിയില്‍ വാടകക്ക്​ താമസിച്ചു. എന്നാല്‍, മൂന്നാറിലെ പ്രദേശിക രാഷ്​ട്രീയ നേതാക്കള്‍ അവിടെനിന്ന്​ ഇറക്കിവിട്ടു. സി.പി.എമ്മില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും വൈദ്യുതി മന്ത്രിക്കെതിരെ സമരം ചെയ്തതോടെ കോളനിയില്‍ ജീവിക്കാന്‍ കഴിയാതെവന്നു. തുടര്‍ന്നാണ്​ മൂന്നാര്‍ എം.ജി കോളനിയില്‍ വാടകക്ക്​ വീടെടുത്ത് താമസം ആരംഭിച്ചത്.

എന്നാല്‍, മക​​​​െൻറ പേരില്‍ പൊലീസ് വേട്ടയാടുകയാണ്. പീഡനക്കേസില്‍ മകന്‍ ജയിലിലാണ്. സംഭവത്തില്‍ മനുഷ്യവകാശ കമീഷനും ദേവികുളം സബ് കലക്ടര്‍ക്കും പരാതി നല്‍കിയെന്നും ഗോമതി പറയുന്നു. എന്നാല്‍, കേസ്​ അന്വേഷണത്തി​​​​െൻറ പേരില്‍ ആരും ഗോമതിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും വ്യാജ ആരോപണമാണ് ഗോമതി ഉന്നയിക്കുന്നതെന്നും മൂന്നാര്‍ സി.ഐ സാം ജോസ് പറഞ്ഞു.

Tags:    
News Summary - pembilai orumai gomathi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.