പിക്കപ്പ് വാനിലിടിച്ച് നിയന്ത്രണംവിട്ട ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: എം.സി. റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മരിച്ചത്.

ഇന്ന് രാവിലെ 5.45ഓടെയായിരുന്നു അപകടം. എം.സി റോഡിലൂടെ കാൽനടയായി വരികയായിരുന്നു റെജി. ഈ സമയം കൂത്താട്ടുകുളം ഭാഗത്തു നിന്നെത്തിയ ലോറി പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലേക്ക് പാഞ്ഞ് കയറി റെജിയെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ റെജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറവിലങ്ങാട് പൊലീസ് സംഘം സ്ഥലത്തെത്തി.

Tags:    
News Summary - Pedestrian dies after being hit by an out-of-control lorry that crashed into a pickup van

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.