പി.സി. ജോർജി​െൻറ വസതിയിലേക്ക്​ എസ്.ഡി.പി.ഐ മാര്‍ച്ച്

ഈരാറ്റുപേട്ട: എം.എല്‍.എ സ്​ഥാനം രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ പി.സി. ജോർജി​​െൻറ വസതിയിലേക്ക്​ എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തി. എം.എല്‍.എയുടെ ചേന്നാട് കവലയിലുള്ള വസതിയിലേക്കായിരുന്നു മാർച്ച്​. മുട്ടം കവലയില്‍നിന്ന്​ ആരംഭിച്ച മാര്‍ച്ച് എം.എല്‍.എയുടെ വസതിക്ക്​ 100 മീറ്റർ അകലെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ധര്‍ണ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.

മതേതരവോട്ടുകള്‍ വാങ്ങിവിജയിച്ച എം.എല്‍.എ രാജിവെക്കാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘ്​പരിവാർ നിലപാട്​ എല്ലാവര്‍ക്കും വ്യക്തമാണ്. എന്നാല്‍, അത് മനസ്സിലാകാത്തത് പി.സി. ജോർജിനു മാത്രമാണ്. ഈരാറ്റുപേട്ടയിലെ യുവാക്കള്‍ക്കെതിരെയല്ല, വിവാദപരാമര്‍ശം നടത്തിയ ജോർജിനെതിരെയാണ് പൊലീസ്​ കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച്​ ടൗണ്‍ചുറ്റി ചേന്നാട് കവലയിലെത്തിയപ്പോഴാണ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞത്. വന്‍പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നു. മണ്ഡലം പ്രസിഡൻറ്​ സി.എച്ച്. ഹസീബ്, ജില്ല പ്രസിഡൻറ്​ യു. നവാസ്, സുബൈര്‍ വെള്ളാപള്ളി, വി.എസ്. ഹിലാല്‍ എന്നിവര്‍ നേതൃതം നല്‍കി.

Tags:    
News Summary - pc george sdpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.