തൃശൂർ: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായിരുന്ന എം.പി പരമേശ്വരന് നാടിന്റെ വിട. പൊതുദർശനവും സംസ്കാരവും മതപരമായ ചടങ്ങുകളില്ലാതെയാണ് നടന്നത്.
കോട്ടപ്പുറത്തെ വസതിയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സമിതിയംഗം പി.കെ. ബിജു, ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, മുൻമന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്ക്, ഡോ. ആർ. ബിന്ദു, എസ്. ശർമ, സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ, പി.വി. കൃഷ്ണൻ നായർ, കാവുമ്പായി ബാലകൃഷ്ണൻ, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സി. രാമകൃഷ്ണൻ, സെക്രട്ടറി വി. മനോജ് കുമാർ, ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമായ സി.പി. നാരായണൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
സഹോദരങ്ങളായ എം.പി. കൃഷ്ണൻ, എം.പി. വാസുദേവൻ എന്നിവരും മകൻ വിപിനും കുടുംബാംഗങ്ങളും കണ്ണീർവിടയേകി. സംസ്കാരം ബുധനാഴ്ച ഉച്ചയോടെ പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.