ഗണേഷ് കുമാർ​ സ്വന്തം അച്ഛനെതിരെ പറഞ്ഞയാൾ -ജി. സുകുമാരൻ നായർ

ച​ങ്ങ​നാ​ശ്ശേ​രി: മു​ൻ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റി​​ന്‍റെ പ​രി​ഹാ​സ രൂ​പേ​ണ​യു​ള്ള വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി എ​ൻ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. സ്ഥാ​ന​മാ​ന​ങ്ങ​ളെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് ഗ​ണേ​ഷ്​ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. 64 വ​ർ​ഷ​മാ​യി ഞാ​ൻ എ​ൻ.​എ​സ്.​എ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​ര് വി​ചാ​രി​ച്ചാ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന ഒ​രു​തെ​റ്റും എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

സ്വ​ന്തം അ​ച്ഛ​ന് എ​തി​രെ പോ​ലും പ​റ​ഞ്ഞ​യാ​ളാ​ണ് ഗ​ണേ​ഷ്. എ​ൻ.​എ​സ്.​എ​സ് താ​ലൂ​ക്ക് യൂ​നി​യ​ൻ പി​രി​ച്ചു​വി​ടേ​ണ്ടി വ​ന്നാ​ൽ വൈ​കു​ന്നേ​രം അ​ല്ല രാ​ത്രി​യി​ൽ ആ​യാ​ൽ പോ​ലും ചെ​യ്യും. അ​തി​ന് ത​ക്ക കാ​ര​ണ​വും ഉ​ണ്ടാ​വും. എ​ൻ.​എ​സ്.​എ​സി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും സ്നേ​ഹി​ച്ചു​വേ​ണം ജീ​വി​ക്കാ​നെ​ന്നാ​ണ് അ​ച്ഛ​ൻ ഉ​പ​ദേ​ശി​ച്ച​തെ​ന്ന് ഗ​ണേ​ശ് ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നി​ട്ട് ഇ​പ്പോ​ൾ എ​ന്താ​ണ് അ​യാ​ൾ ചെ​യ്യു​ന്ന​ത്. കു​റ​ച്ചു​പേ​ർ എ​ൻ.​എ​സ്.​എ​സി​നെ ത​ക​ർ​ക്കാ​ൻ കോ​ട​തി​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ട്. അ​വ​രു​ടെ വാ​ലാ​യാ​ണ് ഗ​ണേ​ഷ് കു​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ൻ.​എ​സ്.​എ​സ്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്ര​മേ നി​യ​മ​നം ന​ട​ന്നി​ട്ടു​ള്ളൂ. ആ​ക്ഷേ​പ​മു​ള്ള​വ​ർ കേ​സ് കൊ​ടു​ക്ക​ട്ടെ. അ​ന​ധി​കൃ​ത​മാ​യി ഒ​രാ​ൾ​ക്കും നി​യ​മ​നം കൊ​ടു​ത്തി​ട്ടി​ല്ല. എ​ന്‍റെ കു​ടും​ബ​ത്തി​ൽ​നി​ന്ന് മാ​ത്രം നി​യ​മ​നം കൊ​ടു​ക്കു​ന്നു​വെ​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണ്. മ​ന്നം സ​മാ​ധി​യി​ലേ​ക്ക്​ ആ​ർ​ക്കും പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​ട്ടി​ല്ല. ഉ​പ​രാ​ഷ്ട്ര​പ​തി സ​ന്ദ​ർ​ശ​ന​ത്തി​ന് വ​ന്ന​പ്പോ​ൾ സ​മാ​ധി​യി​ൽ നാ​യ​യെ ക​യ​റ്റി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു. ഞ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ന് തു​ല്യ​മാ​യി ആ​രാ​ധി​ക്കു​ന്ന സ്ഥ​ല​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് പ​റ്റി​ല്ല എ​ന്ന് പ​റ​ഞ്ഞ​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Ganesh Kumar acting as a tool to destroy NSS: G. Sukumaran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.