ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: എസ്​.ഐ.ടി വിപുലീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്‌​ഡ്​ ന​ട​ത്തി മ​ട​ങ്ങി​യ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ലീ​ക​രി​ച്ചു. കൂ​ടു​ത​ൽ എ​സ്.​ഐ​മാ​രെ​യും സി.​ഐ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി. ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​മ്പോ​ൾ ഉ​ന്ന​ത സി.​പി.​എം നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഈ ​നേ​താ​ക്ക​ളെ ചോ​ദ്യം​ചെ​യ്യാ​നും എ​സ്.​ഐ.​ടി ഉ​ദ്ദേ​ശി​ക്കു​ന്നു.

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി​യും എം.​എ​ൽ.​എ​യു​മാ​യ വി. ​ജോ​യ്, മു​ൻ​മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നാ​ണ്​ വി​വ​രം. ഉ​ന്ന​ത​ത​ല ഗൂ​ഡാ​ലോ​ച​ന​യി​ല്ലാ​തെ അ​തി​ക്ര​മം ന​ട​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ എ​സ്.​ഐ.​ടി. നേ​താ​ക്ക​ളു​ടെ ഫോ​ൺ കോ​ളു​ക​ളു​ടെ സൈ​ബ​ർ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ്​ വി​വ​രം.

ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യ​ത്തും അ​തി​നു മു​മ്പും ന​ട​ന്ന ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ 27 പ്ര​തി​ക​ളെ​യാ​ണ്​ എ​സ്.​ഐ.​ടി അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചെ​ന്നൈ​യി​ൽ അ​റ​സ്റ്റി​ലാ​യ ഒ​രാ​ളൊ​ഴി​കെ മ​റ്റെ​ല്ലാ​വ​ർ​ക്കും ജാ​മ്യം ല​ഭി​ച്ചു.

Tags:    
News Summary - Incident of attack on ED officials: SIT expanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.