തിരുവനന്തപുരം: ടി.ജി. മോഹൻദാസിന്റെ കാര്യത്തിൽ നടന്നത് വല്ലാത്ത ഒത്തുകളിയാണെന്നും അറസ്റ്റ് പ്രഹസനമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അറസ്റ്റിന് മുമ്പ് പാലിക്കേണ്ട നിയമനടപടികൾ ബോധപൂർവം പാലിച്ചില്ല. പൊലീസിനിത് അറിയാത്തത് കൊണ്ടല്ല. ബോധപൂർവമായ മറ്റെന്തോ നിർദേശത്തിന്റെ ഭാഗമായാണ് പൊലീസ് ഇങ്ങനെ ചെയ്തത്.
സിവിൽ സർവിസിനെ കുറഞ്ഞ സമയം കൊണ്ട് ഭരണകൂട ഭീകരതയുടെ കുരുതിക്കളമാക്കുകയാണ്. ഉദ്യോഗസ്ഥർക്കിടയിൽ വലിയ അസ്വസ്ഥതയും അസംതൃപ്തിയും രൂപം കൊള്ളുകയാണ്.
മയക്കുമരുന്നിന്റെ ആളുകളാണെന്ന് അറിയാതെ അവരുമായി ബന്ധം വരാമെന്നും അക്കാര്യം സ്ഥിരീകരിച്ചാൽ പിന്നെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനെന്നും പിണറായി വിജയൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ കോഓഡിനേറ്ററെന്ന് അവകാശപ്പെട്ടയാളാണ് പിടിയിലായത്. ഇവർ യൂത്ത് കോൺഗ്രസിന്റെ ഭാഗമല്ലെങ്കിൽ നല്ലത്. എല്ലാ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിരുന്നു. പക്ഷേ ഫേസ്ബുക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്ന് ഈ വാർത്ത നീക്കം ചെയ്യപ്പെട്ടു. ബി.ജെ.പി സർക്കാറിന്റെ പരോക്ഷ സഹായം സർക്കാറിന് ലഭിക്കുന്നുണ്ട്. തൂഫാൻ നല്ല നിലയിൽ മുന്നോട്ടുപോകുന്നു എന്ന് സർക്കാർ അവകാശപ്പെടുന്ന ഘട്ടത്തിലാണ് അറസ്റ്റ് തന്നെ പൂഴ്ത്തിവെക്കുന്ന നിലയുണ്ടാകുന്നത് -പിണറായി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.