പത്തനംതിട്ട പോക്സോ കേസ് അട്ടിമറി; സി.ഡബ്ല്യൂ.സി ചെയർമാന് സസ്പെൻഷൻ

പത്തനംതിട്ട: ഹൈകോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ. രാജീവിന് സസ്പെൻഷൻ. പ്രതിയായ അഭിഭാഷകൻ പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മിറ്റി ഓഫിസിലെത്തി അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിലാണ് നടപടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പത്തനംതിട്ട ജില്ല കലക്ടർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വനിത ശിശുവികസനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സസ്പെൻഷൻ ഉത്തരവ്. ഹൈകോടതി അഭിഭാഷകനും മുൻ ഗവ. പ്ലീഡറുമായ നൗഷാദ് തോട്ടത്തിൽ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതാണ് കേസ്.

പ്രതി മുമ്പും പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മിറ്റി ഓഫിസിലെത്തി അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതായി ആഭ്യന്തരവകുപ്പും കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് കോന്നി ഡി.വൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സി.ഡബ്ല്യു.സി ചെയർമാന്റെ ഓഫിസിൽ നേരിട്ടെത്തിയാണ് ചർച്ച നടത്തിയത്. കൗൺസലിംഗ് നടക്കുന്ന വേളകളിലായിരുന്നു ഇത്. എന്നാൽ, അതിജീവിത ഇവരെ കാണാൻ തയാറായില്ല. ഒത്തുതീർപ്പിനും വഴങ്ങിയില്ല. ഇതോടെ 10 ദിവസത്തിനുശേഷം സി.ഡബ്ല്യു.സി റിപ്പോർട്ട് പൊലീസിന് കൈമാറി. സംഭവം വൻ വിവാദമായതോടെ പ്രതികൾ ഓഫിസിലെത്തിയതും സ്വാധീനിക്കാൻ ശ്രമിച്ചതും പത്തനംതിട്ട ജില്ല പൊലീസ് മേധാവിയെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി രാജീവ് മുഖ്യമന്ത്രിയെ കണ്ടു. ഇതിനുപിന്നാലെ വിഷയം അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വനിത ശിശുവികസനവകുപ്പ് കലക്ടർക്ക് നിർദേശം നൽകി.

തുടർന്ന് അഡ്വ. എൻ. രാജീവിൽ നിന്നടക്കം വിശദീകരണം തേടിയ കലക്ടർ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കാണിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാനെത്തിയതായിരുന്നു അഭിഭാഷകൻ. ഇതിനിടെ കുമ്പഴ, പത്തനംതിട്ട, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലെ ഹോട്ടൽ മുറികളിലെത്തിച്ച് പീഡിപ്പിച്ചു. പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയും ഒത്താശ ചെയ്തു. അതിജീവിതയുടെ പിതാവിന്‍റെ സഹോദരിയായ ഇവർ അറസ്റ്റിലായിരുന്നു. എന്നാൽ, അഭിഭാഷകനെ അറസ്റ്റ് ചെയ്തിട്ടില്ല. പീഡനവിവരം മനസിലാക്കിയ അതിജീവിതയുടെ പിതാവ് കഴിഞ്ഞ ആഗസ്റ്റ് 29ന് കോന്നി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മൂന്നു മാസത്തിനുശേഷം പെൺകുട്ടി തന്നെ സി.ഡബ്ല്യു.സി ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചു പറയുകയായിരുന്നു. പ്രതി നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച ഹൈകോടതി, നിറകണ്ണുകളോടെയല്ലാതെ അതിജീവിതയുടെ മൊഴി വായിക്കാനാവില്ലെന്നാണ് പരാമര്‍ശിച്ചത്. നൗഷാദ് അഭിഭാഷകനെന്ന സ്ഥാനത്തിന് യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മുന്‍കൂര്‍ ജാമ്യഹരജി തള്ളി. ഇതിനുപിന്നാലെ സുപ്രീംകോടതിയെ സമീപിച്ച നൗഷാദിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ഹരജി കോടതിയുടെ പരിഗണനയിലുമാണ്.

ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക്​ ഗുരുതര വീഴ്ചയെന്ന്​ റിപ്പോർട്ട്

പ​ത്ത​നം​തി​ട്ട: ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ പ്ര​തി​യാ​യ പ​ത്ത​നം​തി​ട്ട പോ​ക്സോ കേ​സ്​ അ​ട്ടി​മ​റി​യി​ൽ, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കു​ണ്ടാ​യ​ത്​ ഗു​രു​ത​ര വീ​ഴ്​​ച​യെ​ന്ന്​ ക​ല​ക്ട​റു​​ടെ റി​പ്പോ​ർ​ട്ട്. ഇ​തു​സം​ബ​ന്ധി​ച്ച കോ​ൾ റെ​ക്കോ​ർ​ഡും ക​ല​ക്ട​ർ റി​പ്പോ​ർ​ട്ടി​നൊ​പ്പം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലു​ള്ള ന​ട​പ​ടി അ​കാ​ര​ണ​മാ​യി വൈ​കി​പ്പി​ച്ചെ​ന്ന്​ പ​റ​യു​ന്ന റി​പ്പോ​ർ​ട്ടി​ൽ,

അ​തി​ജീ​വി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും മു​മ്പാ​യി പ്ര​തി​ക്കും പ്ര​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​നും അ​തി​ജീ​വി​ത​യെ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്​ ഗു​രു​ത​ര ന​ട​പ​ടി​യാ​ണ്. യ​ഥാ​സ​മ​യം പൊ​ലീ​സി​ൽ വി​വ​രം ന​ൽ​കാ​ത്ത​തും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യാ​ണെ​ന്നും ക​ല​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​ർ ക​ണ്ടെ​ത്തി​യ കോ​ൾ റെ​ക്കോ​ർ​ഡു​ക​ൾ, വൈ​കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ ഈ ​വി​ഷ​യ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. എ​ൻ. രാ​ജീ​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പ്ര​തി​ക്ക്​ അ​നു​കൂ​ല​മാ​യി ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​തി​ന്​ തെ​ളി​വാ​ണെ​ന്ന്​ സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ലും പ​റ​യു​ന്നു.

ലൈ​ഗീ​ക അ​തി​ക്ര​മം നേ​രി​ട്ട മ​റ്റൊ​രു കു​ട്ടി​യു​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഴ്ച​ക​ളും സ​സ്​​പെ​ൻ​ഷ​നി​ലേ​ക്ക്​ ന​യി​ച്ച​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​തി​ജീ​വി​ത​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന, വീ​ടി​നെ പ​റ്റി​യു​ള്ള പ​രാ​മ​ർ​ശം, ഏ​ത് ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്നു​വെ​ന്ന​ത് സം​ബ​ന്ധി​ച്ച സൂ​ച​ന എ​ന്നി​വ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​രാ​ജീ​വ്.​എ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വി​ചാ​ര​ണ സ​മ​യ​ത്ത്​ ഇ​ക്കാ​ര്യം ചെ​യ​ർ​മാ​ൻ സ​മ്മ​തി​ച്ച​താ​യി പ​ത്ത​നം​തി​ട്ട ജി​ല്ല ക​ല​ക്ട​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണെ​ന്നും സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു.

Tags:    
News Summary - Pathanamthitta POCSO case foiled; CWC chairman suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.