?????? ????? ?????? ???????????? ?????? ???????? ??.??.???.?? ??. ??????? ???????????????? ?????? ???? ???????? ??????????.

പത്തനംതിട്ടയിലെ ജ്വല്ലറി കവർച്ച: മുഴുവൻ പ്രതികളും പിടിയിൽ

പത്തനംതിട്ട: ​ജ്വല്ലറി ജീവനക്കാരനെ ബന്ദിയാക്കി നാലുകിലോ സ്വർണവും 13 ലക്ഷം രൂപയും കവർന്ന പ്രതികൾ സേലത്തുനിന്ന്​ പിടിയിലായി. മോഷ്​ടിച്ച മുഴുവൻ സ്വർണവും പണവും ഇവരിൽനിന്ന്​ കണ്ടെത്തി. മഹാരാഷ്​ട്ര സ്വദേശികളായ നിഥിൻ ജാദവ്​, ഗണപതി ജാദവ്​, പ്രശാന്ത്​ ജാദവ്​, ആകാശ് കാരത്ത്​​, ഖാദാസാഹിബ്​ പ്രഭാകർ എന്നിവരാണ്​ പിടിയിലായത്​. മോഷണം നടന്ന്​ 14 മണിക്കൂറിനകമാണ്​ മുഴുവൻ പ്രതികളും അറസ്​റ്റിലായത്​.

തമിഴ്​നാട്​ പൊലീസ്​ നടത്തിയ വാഹന പരിശോധനക്കിടെയാണ്​ ഇവർ പിടിയിലായത്​. പൊലീസ്​ പരിശോധിക്കുന്നതി​നിടെ വാഹനത്തിൽ ഉണ്ടായിരുന്ന നിഥിൻ ജാദവ്​ പണവും സ്വർണവും അടങ്ങിയ ബാഗുമായി രക്ഷപ്പെട്ടിരുന്നു. ഇയാൾ ഒളിച്ചിരിക്കുന്നത്​ കണ്ട നാട്ടുകാർ വളഞ്ഞു​െവച്ച്​ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ്​ പിടികൂടിയത്​. ജ്വല്ലറിയിലെ ജീവനക്കാരനായ അക്ഷയ്​ പാട്ടീലി​​െൻറ സഹായത്തോടെയാണ്​ സംഘം മോഷണത്തിന്​ പദ്ധതിയിട്ടത്​. ഇയാൾ ഞായറാഴ്​ച രാത്രി പൊലീസിൽ കീഴടങ്ങിയിരുന്നു. തന്നെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു​െവന്നും മോഷണത്തിൽ പങ്കില്ലെന്നുമാണ്​ അക്ഷയ്​ പൊലീസിനോട്​ ആദ്യം പറഞ്ഞതെങ്കിലും വിശദ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു.

പത്തനംതിട്ടയിൽനിന്ന്​ പൊലീസ്​ സേലത്ത്​ എത്തി പ്രതികളെ ഏറ്റുവാങ്ങി പത്തനംതിട്ടയിൽ എത്തിച്ചു. ഒരാഴ്​ചയായി പത്തനംതിട്ടയിൽ ലോഡ്​ജിൽ മുറി​യെടുത്ത്​ താമസിച്ച്​ ഗൂഢാലോചന നടത്തിയ ശേഷമാണ്​ ഇവർ നഗരമധ്യത്തിലെ കൃഷ്​ണ ജ്വല്ലറിയിൽ മോഷണം നടത്തിയത്​. ഞായറാഴ്​ച വൈകീട്ട്​ 4.15ഓടെയായിരുന്നു കവർച്ച. രണ്ടാഴ്​ച മുമ്പ്​ ജ്വല്ലറിയിൽ ജീവനക്കാരനായെത്തിയ ആളാണ്​ അക്ഷയ്​ പാട്ടീൽ. ഞായറാഴ്​ചയായതിനാൽ കട തുറന്നിരുന്നില്ല. വൈകീട്ട്​ പരിചയക്കാരനായ ഒരാൾ കുടുംബസമേതം എത്തി ഉടമയെ വിളിച്ച്​ സ്വർണം വേണമെന്ന്​ അറിയിച്ചു. ഇതനുസരിച്ച്​ ഉടമ ജീവനക്കാരനായ സന്തോഷിനെ അയച്ച്​ ജ്വല്ലറി തുറപ്പിക്കുകയായിരുന്നു. തുറന്നയുടൻ സന്തോഷിനൊപ്പം അക്ഷയും നാലംഗ സംഘവും കടയിലേക്ക്​ കയറി. തുടർന്ന്​ സന്തോഷിനെ മർദിച്ച്​ കീഴ്​പ്പെടുത്തി ബന്ദിയാക്കി ലോക്കറിലെ സാധനങ്ങൾ വാരി ബാഗിലിട്ട്​ കടന്നുകളയുകയായിരുന്നു.

സി.സി ടി.വിയുടെ ഹാർഡ്​ ഡിസ്​കും ഇവർ കൊണ്ടുപോയിരുന്നു. തമിഴ്​നാട്​ പൊലീസുമായി ചേർന്ന്​ ജില്ല പൊലീസ്​ നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ്​ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്ന്​ പത്തനംതിട്ട എസ്​.പി ജി. ജയദേവ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവരിൽ നിഥിൻ ജാദവ്​ മുംബൈയിലും ഡൽഹിയിലും മോഷണം അടക്കം കേസുകളിൽ പ്രതിയാണ്​. സംഭവത്തിനുപിന്നിൽ ക്വ​ട്ടേഷൻ ബന്ധമുണ്ടോ എന്ന്​ സംശയമുണ്ടെന്നും മ​റ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്നും​ കൂടുതൽ ചോദ്യം ​െചയ്​താ​േല അറിയാനാകൂവെന്ന്​ എസ്​.പി പറഞ്ഞു.

Tags:    
News Summary - Pathanamthitta Jewelry theft - Four accused arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.