പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് ലക്ഷണമുള്ള വനിതാ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും നിരീക്ഷണത്തിൽ. ഇവരുടെ സ ്രവം പരിശോധനക്കയച്ചു.
കഴിഞ്ഞ ദിവസം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. സംസ്ഥാനത്ത് 18,013 പേരാണ് നിരീക്ഷണത്തിലുള്ളത്. 17,743 പേർ വീടുകളിലും 268 പേർ ആശുപത്രിയിലും. ചൊവ്വാഴ്ച 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 2467 സാമ്പിളുകൾ പരിശോധിച്ചതിൽ 1807ഉം നെഗറ്റീവാണ്. സംസ്ഥാനത്ത് ഇതുവരെ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർക്ക് പൂർണമായും േഭദമായി.
കോവിഡ് വ്യാപനം തടയാനുള്ള നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കും ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരുമുൾപ്പെടുന്ന വിദഗ്ധ സമിതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെടുന്ന സെക്രട്ടറിതല സമിതിയും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.