Posted On
date_range Updated On
date_range രാജിക്കാര്യം പാർട്ടി ആലോചിച്ചിട്ടില്ലെന്ന് പീതാംബരൻ മാസ്റ്റർ
കൊച്ചി: തോമസ് ചാണ്ടി വിഷയത്തിൽ രാജിക്കാര്യം പാർട്ടി ആലോചിച്ചിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ മാസ്റ്റർ. ഇതൊരു ദേശീയ പാർട്ടിയാണെന്നും ദേശീയ നേതാക്കളുമായി ചർച്ച ചെയ്താണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈകോടതിയുടെ വിമർശനം പാർട്ടിയിൽ ചർച്ച ചെയ്യുെമന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യാൻ ഇന്ന് രണ്ടുമണിക്ക് എൻ.സി.പി സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്.
തോമസ് ചാണ്ടി സമർപ്പിച്ച ഹരജി പരിഗണിച്ച് രൂക്ഷ വിമർശനങ്ങളാണ് കോടതി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.