കൊല്ലം തീരത്തടിഞ്ഞ ബാരൽ, അറബിക്കടലിൽ തീപിടിച്ച വാൻഹായ് 503 കപ്പൽ
ഓച്ചിറ: കടലിലൂടെ ബാരൽ ഒഴുകിയെത്തിയത് തീരദേശത്ത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് ഭാഗികമായി കത്തിയ നിലയിലുള്ള ബാരൽ ആലപ്പാട് ശ്രായിക്കാട് ആവണിമുക്കിനു സമീപം തീരത്തടിഞ്ഞത്. അറബിക്കടലിൽ തീപിടിച്ച വാൻഹായ് 503 കപ്പലിൽനിന്ന് ഒഴുകിയെത്തിയതാണെന്ന് സംശയിക്കുന്നു.
ബാരൽ ശ്രദ്ധയിൽപെട്ടതോടെ, മത്സ്യത്തൊഴിലാളികൾ ഉടൻതന്നെ ഓച്ചിറ പൊലീസിൽ വിവരം അറിയിച്ചു. ബാരൽ കാലിയാണെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തി. ബാരൽ പരിശോധിക്കാൻ കപ്പൽ കമ്പനി നിയോഗിച്ച വിദഗ്ധർ വൈകാതെ എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കസ്റ്റംസ് അനുമതിയോടെയായിരിക്കും ബാരൽ പരിശോധിക്കുക. കത്തിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ കൊല്ലത്തിന്‍റെ തീരമേഖലയിലുൾപ്പെടെ വൈകാതെ ഒഴുകിയെത്തുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.