മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബുധനാഴ്ച​ ഭാഗിക ഗതാഗതനിയന്ത്രണം

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർ​പ്പെടുത്തി.

തൃശൂർ ഭാഗത്തുനിന്ന്​ പാലക്കാട്ടേക്കു​ പോകുന്ന വലിയ വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി മണ്ണുത്തിയിൽനിന്ന് തിരിഞ്ഞ് തൃശൂർ-വടക്കഞ്ചേരി-ഷൊർണൂർ വഴിയിലൂടെയും ചെറുവാഹനങ്ങൾ മണ്ണുത്തിയിൽനിന്ന് തിരിഞ്ഞ് ചിറക്കേക്കോട് -താണിക്കോട്-പാണഞ്ചേരി -ചെമ്പൂത്ര വഴി പട്ടിക്കാട് വന്ന് യാത്ര തുടരണമെന്ന്​ പീച്ചി പൊലീസ് ഇൻസ്പെക്ടർ കെ. സതീഷ് കുമാർ നിർ​ദേശിച്ചു.

മുടിക്കോട് സർവിസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​.

Tags:    
News Summary - Partial traffic restrictions on Mannuthy-Vadakkencherry National Highway on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.