പരിയാരം മെഡിക്കല്‍ കോളജ് സർക്കാർ ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളജ്​ സർക്കാർ ഏറ്റെടുക്കുന്നതിനുള്ള ഒാർഡിനൻസ്​ പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം ഗവർണർക്ക്​ ശിപാർശ നൽകി. പരിയാരത്തെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, അതോടനുബന്ധിച്ചുള്ള കേരള കോഓപറേറ്റിവ് ഹോസ്​പിറ്റല്‍ കോംപ്ലക്സ്​ എന്നിവയാണ്​ ഏറ്റെടുക്കുക. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളജ് കൊണ്ടുവരുന്നതിനുമാണ് ഇവ ഏറ്റെടുക്കുന്നത്​ എന്നാണ്​ വിശദീകരണം. 

ആശുപത്രി കോംപ്ലക്സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. 1997-ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്തിരുന്നു. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഭരണനിയന്ത്രണം സൊസൈറ്റിക്ക് തിരിച്ചു നല്‍കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കോളജും ആശുപത്രിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷമാണ് ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിച്ചത്. ഹഡ്കോയില്‍നിന്ന് സൊസൈറ്റി എടുത്ത വായ്പ കുടിശ്ശികയായിരുന്നു. ഹഡ്കോയ്ക്കുള്ള ബാധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്ത്​ ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 2019-ല്‍ തിരിച്ചടവ് പൂര്‍ത്തിയാവും. 

രാജ്യത്തെ സഹകരണ മേഖലയിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കല്‍ കോളജാണ് പരിയാരം മെഡിക്കല്‍ കോളജ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലി​​​െൻറ പൂര്‍ണ അംഗീകാരമുള്ള ഈ മെഡിക്കല്‍ കോളജില്‍ 1995 ലാണ് എം.ബി.ബി.എസ്. വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് തുടങ്ങിയത്.  മെഡിക്കല്‍ കോളജ്, മെഡിക്കല്‍ കോളജ് ആശുപത്രി, ​​െഡൻറൽ കോളജ്, ഫാര്‍മസി കോളജ്, കോളജ് ഓഫ് നഴ്‌സിങ്​, സ്‌കൂള്‍ ഓഫ് നഴ്‌സിങ്​, ഫാര്‍മസി കോളജ്, ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ്, ഹൃദയാലയ, മെഡിക്കല്‍ കോളജ് പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് പരിയാരം മെഡിക്കല്‍ കോളജ് കാമ്പസിലുള്ളത്.  

1000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പ്രതിദിനം 1200 ഓളം പേര്‍ ഒ.പിയിലും 120ഓളം പേര്‍ അത്യാഹിത വിഭാഗത്തിലും ചികിത്സ തേടിയെത്തുന്നു. 400 മുതല്‍ 500 വരെ പേരെയാണ് ദിവസവും അഡ്മിറ്റ് ചെയ്യുന്നത്. 20 സ്‌പെഷാലിറ്റി വിഭാഗങ്ങളും എട്ട് സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളുമാണിവിടെയുള്ളത്. നൂതനമായ ബയോമെഡിക്കല്‍ ഉപകരണങ്ങളും സങ്കീർണമായ ശസ്ത്രക്രിയകള്‍ പോലും ചെയ്യാന്‍ കഴിയുന്ന 18 അത്യാധുനിക ഓപറേഷന്‍ തിയറ്ററുകളും ഇവിടെയുണ്ട്. 

സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളിലും കോട്ടക്കല്‍ വൈദ്യരത്നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളജിലും ആയുര്‍വേദ പോസ്​റ്റ്​ ഗ്രാ​േജ്വറ്റ് ഡിപ്ലോമ കോഴ്സ് അനുവദിക്കാനും ​േയാഗം  തീരുമാനിച്ചു.

Tags:    
News Summary - Pariyaram Medical College Attachment -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.