കാലിക്കറ്റ് പരീക്ഷഭവന് വീണ്ടും വീഴ്ച; ഉത്തരക്കടലാസ് മാറി, മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക്ക് നീ​തി ല​ഭി​ച്ചി​ല്ല

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ഭ​വ​ന് വീ​ണ്ടും വീ​ഴ്ച. ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ കോ​ള​ജി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് വി​ദ്യാ​ർ​ഥി​നി കെ.​പി. വ​ർ​ഷ​യു​ടെ പ​രീ​ക്ഷ​ഫ​ലം വ​ന്ന​പ്പോ​ൾ വെ​റും അ​ഞ്ചു മാ​ർ​ക്ക് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മി​ക​ച്ച രീ​തി​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യി​ട്ടും നാ​മ​മാ​ത്ര​മാ​യ മാ​ർ​ക്ക് ല​ഭി​ച്ച​തി​ൽ സം​ശ​യം തോ​ന്നി​യ വി​ദ്യാ​ർ​ഥി​നി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും മാ​ർ​ക്കി​ൽ മാ​റ്റ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് അ​പേ​ക്ഷ ന​ൽ​കി ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ ഫോ​ട്ടോ​കോ​പ്പി ല​ഭി​ച്ച​പ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. വ​ർ​ഷ​ക്ക് ല​ഭി​ച്ച ഫോ​ട്ടോ​കോ​പ്പി​യി​ൽ ത​ന്റെ ഉ​ത്ത​ര​ക്ക​ട​ലാ​സി​ന് പ​ക​രം മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യു​ടെ പേ​ജു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബാ​ർ​കോ​ഡ് റീ​ഡി​ങ്ങി​ൽ വ​ന്ന പി​ഴ​വാ​ണ് ഗു​രു​ത​ര വീ​ഴ്ച​ക്കി​ട​യാ​ക്കി​യ​ത്.

യ​ഥാ​ർ​ഥ മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​യി പ​ല ത​വ​ണ പ​രീ​ക്ഷ​ഭ​വ​ൻ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ബാ​ർ​കോ​ഡ് റീ​ഡി​ങ്ങി​ലെ അ​പാ​ക​ത​ക​ൾ കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ സം​ഘ​ട​ന അം​ഗ​ങ്ങ​ളാ​യ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്കാ​നോ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​ക​ളി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നോ ത​യാ​റാ​കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തെ അ​ധ്വാ​നം പാ​ഴാ​യ സ​ങ്ക​ട​ത്തി​ൽ നീ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി​നി. ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ബാ​ർ​കോ​ഡ് മാ​റി​യ​താ​യി വ്യ​ക്ത​മാ​യ​തോ​ടെ, ഈ ​ബാ​ച്ചി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 24 വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പ​ര​സ്പ​രം മാ​റാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

Tags:    
News Summary - Pareeksha Bhavan University of Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.