???????????????????? ?????????????????????? ?????????

വീ​ട്ടു​മു​റ്റ​ത്തെ ഉ​ദ്യാ​നം ലൊ​ക്കേ​ഷ​നാ​യി; വീ​ട്ട​മ്മ നാ​യി​കയും

നേ​മം: വീ​ട്ടു​മു​റ്റ​ത്തെ ഉ​ദ്യാ​നം ലൊ​ക്കേ​ഷ​നാ​കു​ക​യും വീ​ട്ട​മ്മ നാ​യി​ക​യാ​കു​ക​യും ചെ​യ്ത​തോ​ടെ ഹ്ര​സ്വ​ചി​ത്രം സൂ​പ്പ​ര്‍ഹി​റ്റാ​യി. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് പി​റ​ന്ന​ത് മ​ണ്ണി​​െൻറ മ​ണ​മു​ള്ള, പെ​ണ്ണി​​െൻറ ഉ​ള്ളം തെ​ളി​യു​ന്ന ഒ​രു ഹ്ര​സ്വ​ചി​ത്രം ‘പ​റ​യു​വാ​നാ​കാ​തെ’. എ​ഴു​ത്തു​കാ​രി ജ​സീ​ന്ത മോ​റി​സാ​ണ് ലോ​ക്ഡൗ​ണി​നെ തു​ട​ര്‍ന്ന് പേ​യാ​ട് ചെ​റു​പാ​റ​യി​ലു​ള്ള വീ​ട്ടി​ലി​രു​ന്ന് ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി​യ​ത്. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, സം​വി​ധാ​നം, അ​ഭി​ന​യം എ​ന്നി​വ​യൊ​ക്കെ ജ​സീ​ന്ത ത​ന്നെ​യാ​ണ് നി​ര്‍വ​ഹി​ച്ച​ത്.


യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്രം മി​നി​റ്റു​ക​ള്‍ക്ക​കം ക​ണ്ട​ത് ആ​യി​ര​ങ്ങ​ള്‍. പ്ര​കൃ​തി​യും വീ​ട്ട​മ്മ​യും ത​മ്മി​ലു​ള്ള ഇ​ഴ​പി​രി​യാ​ത്ത ബ​ന്ധ​മാ​ണ് 15 മി​നി​റ്റ്​ ദൈ​ര്‍ഘ്യ​മു​ള്ള ചി​ത്ര​ത്തി​​െൻറ ഉ​ള്ള​ട​ക്കം. പെ​ണ്‍ മ​ന​സ്സി​​െൻറ ആ​ഗ്ര​ഹ​ങ്ങ​ളും പ്ര​തീ​ക്ഷ​യും അ​ല്‍പ്പം സ​ങ്ക​ട​ങ്ങ​ളും ചി​ത്രം പ​റ​ഞ്ഞു​െ​വ​ക്കു​ന്നു.

ജ​സീ​ന്ത ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യ​പ്പോ​ള്‍ ഉ​ദ്യാ​ന​ത്തി​ല്‍ കാ​യ്ച്ചു നി​ല്‍ക്കു​ന്ന പ്ലാ​വും ജാ​മ്പ​യും മാ​വും പേ​ര​യും, പൂ​ത്തു​നി​ല്‍ക്കു​ന്ന ചെ​ടി​ക​ളു​മൊ​ക്കെ സ​ഹ​താ​ര​ങ്ങ​ളാ​യി. ലോ​ക്ഡൗ​ണ്‍ കാ​ലം വി​ര​സ​മാ​ക​രു​തെ​ന്ന തി​രി​ച്ച​റി​വാ​ണ് ഈ ​എ​ഴു​ത്തു​കാ​രി​യെ സ​ര്‍ഗാ​ത്മ​ക​മാ​യ സൃ​ഷ്​​ടി​യി​ലേ​ക്ക് ന​യി​ച്ച​ത്. നേ​മം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വ​ള​പ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ചി​ത്രം റി​ലീ​സ് ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം പേ​യാ​ട് കാ​ര്‍ത്തി​കേ​യ​ന്‍, തി​രു​മ​ല ജ​യ​കു​മാ​ര്‍, മ​ഹേ​ഷ് മി​ത്ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - parayuvanakathe short film-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.