കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസ് വിധി കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള താക്കീതാണെന്ന് കോടതി. ഇതര സംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകൾ കൂടുകയാണെന്നും നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിനു നൽകുന്ന വധശിക്ഷ അവർക്കുള്ള ശക്തമായ താക്കീതാണെന്നും കോടതി വ്യക്തമാക്കി.
ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്നും കോടതി വിധിച്ചിട്ടുണ്ട്. ഇൗ കേസിൽ പൊലീസ് ഉണർന്നു പ്രവർത്തിച്ചെങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ കടുത്ത പരാമർശം ഇവരുമായി ബന്ധപ്പെട്ട മറ്റു നിരവധി കേസുകളിൽ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്ന നിയമപാലകർക്കും താക്കീതാണ്. ഇതര സംസ്ഥാനക്കാർ പ്രതികളാവുന്ന കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും ശക്തമായ നടപടി സ്വീകരിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നതായ ആക്ഷേപം നിലനിൽക്കുേമ്പാഴാണ് കോടതിയുടെ വിമർശം. ശിക്ഷ വിധിക്കിടെ കോടതി ഏറ്റവും ഗൗരവത്തോടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കേരളത്തിൽ 30-35 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരെക്കുറിച്ച വിശദാംശങ്ങളൊന്നും പൊലീസിെൻറ പക്കലില്ല. ഇതര സംസ്ഥാനക്കാരുെട പട്ടിക പൊലീസ് സ്റ്റേഷനുകളിൽ തയാറാക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. തൊഴിൽ വകുപ്പ്കണക്കെടുക്കാൻ നടപടി ആരംഭിച്ചെങ്കിലും ഇതും നിലച്ചു. ജിഷ വധം മുതൽ ഇവർക്കെതിരെ നടപടി സർക്കാർ ശക്തമാക്കിയെങ്കിലും ഇപ്പോൾ എല്ലാം നിലച്ചിരിക്കുകയാണ്.
കടബാധ്യതയിൽ വിപിൻലാൽ
കോട്ടയം: അച്ഛനെയും അമ്മയെയും ഏക സഹോദരനെയും നഷ്ടമാക്കിയ ക്രൂരമായ കൊലപാതകത്തോടെ തനിച്ചായ വിപിന് ബാങ്കുകളുടെ കടബാധ്യതയിൽ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വീടുനിർമാണത്തിനും വാഷ് വേൾഡ് എന്ന തുണി അലക്ക് സ്ഥാപനം തുടങ്ങാനുമായി മാതാപിതാക്കളും സഹോദരനും 45 ലക്ഷം രൂപയോളം ബാങ്ക് വായ്പ എടുത്തിരുന്നു. കോട്ടയത്തെ ഒരു സഹകരണബാങ്കിൽ 25 ലക്ഷം രൂപ മാർച്ച് 31നകം അടയ്ക്കണം. ഭാരിച്ച കടംവീട്ടാൻ പറയത്തക്ക ജോലിയും വിപിനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.