കൊച്ചി: കണ്ണൂർ പാനൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ പീഡിപ്പിച്ച കേസിൽ കേസ് ഡയറി ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈകോടതി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ജാമ്യഹരജി പരിഗണിക്കെവയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ കേസ് ഡയറി ആവശ്യപ്പെട്ടത്.
തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഏപ്രിൽ 15 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
പൗരത്വ ബിൽ വിഷയത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിെൻറ വൈരാഗ്യം തീർക്കുന്നതാണ് ആരോപണമെന്നാണ് ഇയാളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.