കേരള അതിർത്തിയിൽ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറിനെ ഒാഫീസിൽ കയറി വെട്ടിക്കൊന്നു

മഞ്ചേശ്വരം: കേരള അതിർത്തിയിൽ കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ഓഫിസിനകത്തു കയറി വെട്ടിക്കൊന്നു.വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33) ആണ് കൊല്ലപ്പെട്ടത്.കേരളത്തിലെ പഞ്ചായത്തായ പൈവളിഗെയുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് കറുവപ്പാടി.

രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ മുഖംമൂടി സംഘം പഞ്ചായത്ത് ഓഫീസിനകത്ത് കയറി ജലീലിന്റെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത് ഓഫീസിലുണ്ടായവര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ തവണ ഈ പഞ്ചായത്തിലെ പ്രസിഡൻറായ ഇദ്ദേഹം സംവരണമായതിനെ തുടർന്നാണ് ഇത്തവണ വൈസ് പ്രസിഡൻറ് ആയത്. കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ ഹാജിയുടെ മകനാണ് മലയാളി കൂടിയായ അബ്ദുല്‍ ജലീല്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിട്ട് ള പോലീസ് അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി വരികയാണ്.

Tags:    
News Summary - panjayath vice president killed in kerala boarder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.