കോഴിക്കോട്: എസ്.ഡി.പി.ഐയെ തോൽപിക്കാൻ മുസ്ലിം ലീഗ് ബി.ജെ.പിയുടെ സഹായം തേടിയെന്ന് സംസ്ഥാന പ്രസിഡന്‍റ് സി.പി.എ. ലത്തീഫ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോഴിക്കോട് അഴിയൂർ, കാസർകോട്, മഞ്ചേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഡീൽ നടന്നിട്ടുണ്ട്.
മലബാറിൽ തങ്ങൾക്ക് ക്ഷീണമുണ്ടാക്കിയത് മുസ്ലിം ലീഗിന്‍റെ ശക്തമായ എതിർപ്പ് കാരണമാണ്. എസ്.ഡി.പി.ഐയെ കോർണർ ചെയ്തായിരുന്നു ലീഗിന്‍റെ പ്രവർത്തനമെന്നും ലത്തീഫ് പറഞ്ഞു.
മുന്നണികളുമായി ബന്ധമില്ലാതെ ഒറ്റക്ക് മത്സരിച്ച് 102 സീറ്റുകൾ നേടാനായത് അഭിമാനകരമാണ്. 277 വാർഡുകളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്ത് എത്തി. 16 പഞ്ചായത്തുകളിൽ ആര് ഭരിക്കണമെന്ന് എസ്.ഡി.പി.ഐ തീരുമാനിക്കുന്ന നിലയുമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പ്രാദേശിക സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.