വെള്ളാപ്പള്ളി പ്രേമം പരാജയ ആഘാതം വർധിപ്പിച്ചെന്ന് സി.കെ. വിദ്യാസാഗർ; ‘മുഖ്യമന്ത്രിയും മന്ത്രി വാസവനും കേരളത്തോട് മാപ്പുപറയണം’

തൊടുപുഴ: എൽ.ഡി.എഫിന്‍റെ വെള്ളാപ്പള്ളി പ്രേമം പരാജയത്തിന്റെ ആഘാതം വർധിപ്പിച്ചതായി ശ്രീനാരായണ സഹോദര ധർമവേദി വർക്കിങ്​ പ്രസിഡന്‍റ്​ സി.കെ. വിദ്യാസാഗർ. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് നേരിട്ട കനത്ത തിരിച്ചടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നവകേരളത്തിന്റെ നവോഥാന നായകകിരീടം വെള്ളാപ്പള്ളിക്ക് ചാർത്തിക്കൊടുക്കാൻ കണിച്ചുകുളങ്ങരയിലേക്ക് ഘോഷയാത്ര നടത്തിയ മുഖ്യമന്ത്രിയും അതിന് വഴികാട്ടിയ മന്ത്രി വാസവനും മറ്റു മന്ത്രിമാരും പ്രബുദ്ധ കേരളത്തോട് മൂന്നുവട്ടം മാപ്പുപറയണം.

പത്തു വർഷമായി കുറ്റപത്രം കൊടുക്കാതെ മരവിപ്പിച്ചിരിക്കുന്ന വെള്ളാപ്പള്ളിക്കെതിരായ കേസുകൾ പൊടിതട്ടിയെടുത്ത് കോടതികളിൽ സമർപ്പിക്കണമെന്നും സി.കെ. വിദ്യാസാഗർ വ്യക്തമാക്കി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഗ​ര​സ​ഭ​ക​ൾ മു​ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വ​രെ ഇ​ട​തു​കോ​ട്ട​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞാണ് യു.​ഡി.​എ​ഫ് നേട്ടം കൈവരിച്ചത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സെ​മി​ ഫൈ​ന​ൽ എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച്​ ജ​ന​മ​ന​സ്സു​ക​ളി​ലേ​ക്കി​റ​ങ്ങി​യ യു.​ഡി.​എ​ഫി​ന്​ വ​ലി​യ ആ​ത്മ​​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​യി​ ഈ ​വി​ജ​യം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ത​ലം മു​ത​ൽ കോ​ർ​പ​റേ​ഷ​നു​ക​ൾ വ​രെ ഇ​ട​തി​ന്‍റെ പ്ര​തി​ക്ഷ​ക​ൾ​ക്ക്​ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​യി. ആ​റ്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ക​ണ്ണൂ​ർ ഒ​ഴി​കെ അ​ഞ്ചും എ​ൽ.​ഡി.​എ​ഫി​ന്‍റെ കൈ​യി​ലാ​യി​രു​ന്നു. അ​തി​ൽ​ കോ​ഴി​ക്കോ​ട്​ ഒ​ഴി​കെ നാ​ലും യു.​ഡി.​എ​ഫ്​ പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പറേ​ഷ​നി​ൽ​ 45 വ​ർ​ഷ​ത്തെ ഇ​ട​ത്​ ആ​ധി​പ​ത്യ​ത്തി​ന്​ അ​റു​തി​വ​രു​ത്തി​യാ​ണ് ഭ​ര​ണം എ​ൻ.​ഡി.​എ കൈ​പ്പി​ടി​​യി​ലൊ​തു​ക്കി​യ​ത്.

14 ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 12 എ​ണ്ണം എ​ൽ.​ഡി.​എ​ഫി​ന്‍റെ കൈ​യി​ലാ​യി​രു​ന്നു. ര​ണ്ടെ​ണ്ണം യു.​ഡി.​എ​ഫി​ന്‍റെ​യും. അ​ഞ്ചെ​ണ്ണം കൂ​ടി സ്വ​ന്ത​മാ​ക്കി​ യു.​ഡി.​എ​ഫ്​ ഏ​ഴി​ട​ത്ത്​ ഭ​ര​ണം ഉ​റ​പ്പി​ച്ചു. 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 43 എ​ണ്ണം എ​ൽ.​ഡി.​എ​ഫി​ന്‍റെ​യും 42 എ​ണ്ണം യു.​ഡി.​എ​ഫി​ന്‍റെ​യും പ​ക്ക​ലാ​യി​രു​ന്നു. അ​തി​പ്പോ​ൾ 28 എ​ണ്ണ​മാ​യി എ​ൽ.​ഡി.​എ​ഫ്​ ഗ്രാ​ഫ്​ ഇ​ടി​ഞ്ഞു. അ​തേ​സ​മ​യം, 42ൽ ​നി​ന്ന്​ യു.​ഡി.​എ​ഫ് 54ലേ​ക്കാ​ണ്​ കു​തി​ച്ച​ത്.

152 ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 111 എണ്ണം ഉ​ണ്ടാ​യി​രു​ന്ന എ​ൽ.​ഡി.​എ​ഫ്​ 63ലേ​ക്ക്​ കൂ​പ്പു​കു​ത്തി. യു.​ഡി.​എ​ഫി​നൊ​പ്പം 79 എ​ണ്ണ​വും. 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ലി​യ തി​രി​ച്ച​ടി ഇ​ട​തു​മു​ന്ന​ണി​ക്ക്​ സം​ഭ​വി​ച്ചു. 580 എ​ണ്ണം കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത്​ 340 ആ​യി ചു​രു​ങ്ങി. യു.​ഡി.​എ​ഫ്​ ആ​ക​ട്ടെ 340 ൽ ​നി​ന്ന്​ 505 ആ​യി​ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. 12 ഗ്രാ​മ​പഞ്ചാ​യ​ത്തു​ക​ളു​ണ്ടാ​യി​രു​ന്ന എ​ൻ.​ഡി.​എ നേ​ട്ടം 24 ലേ​ക്കും ഉ​യ​ർ​ത്തി.

Tags:    
News Summary - C.K. Vidyasagar react to Kerala Local Body Election Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.