പെരുവന്താനം: കോഫി ബാർ നടത്തുന്ന വനിതയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോൺഗ്രസ് നേതാവ് എന്നിവർക്കെതിരെ പരാതി. പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്, കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.എൻ. രാമദാസ് എന്നിവർക്കെതിരെയാണ് കടയുടമയായ യുവതി പരാതി നൽകിയത്.
പെരുവന്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.35ാം സൊസൈറ്റി ജീവനക്കാരിയോട് അപമര്യാദയായി ഷാജി പുല്ലാട് പെരുമാറിയതും പരാതിക്ക് ഇടവരുത്തിയിരുന്നു.
അന്ന് പൊലീസിൽ പരാതി നൽകിയില്ലെങ്കിലും കോൺഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും പാർട്ടിയെ വെട്ടിലാക്കി പുതിയ പരാതി പൊലീസിൽ എത്തിയത്. അറസ്റ്റ് ഉൾപ്പെടെ നടപടി അടുത്തദിവസം ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.