വര: വിനീത് എസ്. പിള്ള
Posted On
date_range Updated On
date_range നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം; ചിത്രം ഇന്ന് തെളിയും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് തെളിയും. സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്.
പിൻവലിക്കാനുള്ള സമയം കഴിഞ്ഞ ശേഷം സ്വതന്ത്ര സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും. ഇതുവരെ 1.68 ലക്ഷം നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളിലേക്ക് 1.23 ലക്ഷവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 എണ്ണവും ജില്ല പഞ്ചായത്തുകളിലേക്ക് 2,830ഉം പത്രികകൾ ലഭിച്ചു. 22,798 നാമനിർദേശ പത്രികകൾ മുനിസിപ്പാലിറ്റികളിലേക്കും 4,347 പത്രികകൾ ആറ് കോർപറേഷനുകളിലേക്കും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.