ന്യൂഡൽഹി: പാനായിക്കുളത്ത് സിമി യോഗം േചർന്നെന്ന കേസിൽ എൻ.െഎ.എ കോടതി ശിക്ഷിച്ചവരെ വെറുതെ വിട്ട ഹൈകോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയിലേക്ക്. കേസിൽ അപ്പീൽ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമോപദേശം ലഭിച്ചു.
2006 ആഗസ്റ്റ് 15ന് ആലുവക്കടുത്ത പാനായിക്കുളത്ത് നിരോധിത സംഘടനയായ സിമി യോഗം ചേർന്നുവെന്ന േകസിലായിരുന്നു എൻ.െഎ.എ കോടതിവിധി. ഈരാറ്റുപേട്ട സ്വദേശികളായ ശാദുലി, അബ്ദുൽ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണ് കേസിൽ എൻ.െഎ.എ കോടതി ശിക്ഷിച്ചത്.
എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്ന വാദം അംഗീകരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 12ന് അഞ്ചുപേരെയും കേരള ഹൈകോടതി വെറുതെ വിട്ടു. ശിക്ഷിക്കാന്‍ പാകത്തിലുള്ള തെളിവുകളില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.