കെ. റഫീഖ് 

സി.പി.എം ജില്ല സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ പനമരം സി.ഐയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി

കൽപറ്റ: സി.പി.എം വയനാട് ജില്ല സെക്രട്ടറി കെ. റഫീഖിന്‍റെ ഭീഷണിക്ക് പിന്നാലെ പനമരം സി.ഐ അഷ്റഫിനെ സ്ഥലംമാറ്റി. ഇടുക്കി ക്രൈം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.

നേതാക്കൾക്കെതിരെ പനമരം പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്ന് സി.പി.എം ആരോപിച്ചിരുന്നു. പൊലീസിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു കെ. റഫീഖിന്‍റെ ഭീഷണി. സി.ഐ അഷ്റഫ് തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സുഖക്കേട് തീർക്കാൻ അറിയാമെന്നും റഫീഖ് പ്രസംഗിച്ചിരുന്നു. 

Tags:    
News Summary - Panamaram CI was transferred to Idukki after the K Refeeqs threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.