പനമരത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവും മകനും മരിച്ചു

പനമരം (വയനാട്): പനമരത്ത് കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ പിതാവും മകനും മരിച്ചു.

കല്‍പറ്റ പെരുന്തട്ട മുണ്ടോടന്‍ എം. സുബൈര്‍ (42), മകന്‍ മിഥ്‌ലജ് (12) എന്നിവരാണ് മരിച്ചത്. ആറാം മൈല്‍ മാനാഞ്ചിറയില്‍ വാടകക്ക് താമസിച്ചു വരുന്നവരാണിവര്‍. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പനമരം കാപ്പുംഞ്ചാലില്‍ വെച്ചായിരുന്നു അപകടം.

ഇരുവരുടേയും മൃതദേഹങ്ങള്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - Panamaram accident; Two died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.