ശരത്തിന് പാണക്കാട് തങ്ങൾ കുടുംബത്തിന്‍റെ സ്നേഹസാന്ത്വനം

മലപ്പുറം: ജീവിതത്തിലെ ഏറ്റവും നഷ്​ടങ്ങളുണ്ടാക്കിയ തീരാദുഃഖത്തിൽ കഴിയുന്ന ശരത്തിന് സാന്ത്വനവുമായി പാണക്കാട ് തങ്ങൾ കുടുംബം. കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് അമ്മയും ഭാര്യയും മകനും മരിച്ച യുവാവിന് പാണക്കാട് കുടുംബ കൂട്ടായ് മയായ ‘ശിഹാബുദ്ദീൻ ഖബീല’ ദുരിതാശ്വാസ ഭവന പദ്ധതിയിൽ വീട് നിർമിച്ചുനൽകും. പട്ടർക്കടവ് സ്പിന്നിങ് മിൽ ഭാഗത്ത് നിർമിക്കുന്ന വീടിന് ചൊവ്വാഴ്ച ഹൈദരലി ശിഹാബ് തങ്ങൾ കുറ്റിയടിച്ചു.

ആഗസ്​റ്റ്​ ഒമ്പതിനുണ്ടായ ദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ശരത്തിനൊപ്പം സഹോദരനും പിതാവുമാണ് ഇപ്പോഴുള്ളത്. താമസിച്ചിരുന്ന വാടകവീട് പൂർണമായും തകർന്ന് മണ്ണിനടിയിലായി. വീട് നിർമിക്കാനുള്ള മൂന്ന് സ​െൻറ് ഭൂമി വ്യവസായി ആരിഫ് കളപ്പാടൻ നൽകി. ഇതി​െൻറ രേഖകൾ പാണക്കാട്ട് നടന്ന ചടങ്ങിൽ ശരത്തിന് ആരിഫ് കൈമാറി.

ഹുസൈൻ ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. ഉബൈദുല്ല എം.എൽ.എ, സാദിഖലി ശിഹാബ് തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി തങ്ങൾ, ഹമീദലി തങ്ങൾ, എ.പി. ഉണ്ണികൃഷ്ണൻ, കുഞ്ഞാപ്പു തങ്ങൾ, മുത്തുപ്പ തങ്ങൾ, സ്വാലിഹ് തങ്ങൾ കോഴിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Panakkad Family construct Home to Sarath Kottakunnu Tragedy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.