ശബരിമല: മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള പമ്പസദ്യയും പമ്പവിളക്കും 13ന് നടക്കും. പമ്പസദ്യ ഉച്ചക്ക് 12നാണ് ആരംഭിക്കുക. ശ്രീകോവിലിൽ ദീപാരാധന നടക്കുന്നതോടൊപ്പമാണ് സന്ധ്യാനേരത്ത് പമ്പവിളക്ക്.
വാഴപ്പോളയും കുരുത്തോലയും ഉപയോഗിച്ച് പ്രത്യേകമായി നിർമിച്ച കൂടകളിൽ കത്തിച്ച മൺചിരാത് ഒഴുക്കിയാണ് ഭക്തർ പമ്പവിളക്ക് കൊണ്ടാടുന്നത്. മകരവിളക്ക് നാളിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ അടങ്ങുന്ന പേടകവും വഹിച്ചുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് 12ന് പുറപ്പെടും. പന്തളം രാജപ്രതിനിധി ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണങ്ങൾക്ക് പുറമെ കൊടിക്കൂറകൾ, കലശക്കുടങ്ങൾ എന്നിവയുൾെപ്പടെ മൂന്ന് പേടകമാണ് സന്നിധാനത്തേക്ക് കൊണ്ടുവരുക.
ളാഹയിൽനിന്ന് പുറപ്പെടുന്ന ഘോഷയാത്ര അട്ടത്തോട് എത്തിയ ശേഷം ഘോരവനത്തിലൂടെയുള്ള തിരുവാഭരണ പാതയിലൂടെയാണ് മകരവിളക്ക് ദിനമായ 14ന് പമ്പയിലും തുടർന്ന് സന്നിധാനത്തും എത്തുക. ഈ തിരുവാഭരണങ്ങൾ ചാർത്തിയാണ് അയ്യപ്പന് ദീപാരാധന നടക്കുക. മകരവിളക്കിനു മുന്നോടിയായുള്ള ആലങ്ങാട്ട്, അമ്പലപ്പുഴ സംഘങ്ങളുടെ പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ 12നാണ് നടക്കുക.
ഈ ചടങ്ങുകളുടെ തുടർച്ചയായെന്നോണമാണ് 13ന് പമ്പസദ്യയും പമ്പവിളക്കും നടക്കുന്നത്. എന്നാൽ, പ്രളയത്തെ തുടർന്ന് പമ്പാതീരം നദിയെടുത്തതോടെ പമ്പവിളക്കും പമ്പസദ്യയും മുൻ വർഷങ്ങളെപ്പോലെ ആഘോഷപരമാക്കാൻ പരിമിതികൾ ഏറെയുണ്ടെങ്കിലും അത് മറികടക്കാനാണ് ദേവസ്വം ബോർഡിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.