പാലത്തായി കേസ് വിധിയിൽ ആഹ്ലാദവും പ്രതിഷേധവും; പടക്കംപൊട്ടി സ്ത്രീക്ക് പരിക്ക്, കേസെടുത്ത് പൊലീസ്

കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കംപൊട്ടി സ്ത്രീക്ക് പരിക്ക്. കടവത്തൂരിലാണ് ഒരു സംഘം ആഹ്ലാദ പ്രകടനം നടത്തിയത്. ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് ബി.ജെ.പി പ്രവർത്തകയായ വ്യാപാരിക്ക് പരിക്കേറ്റത്.

അതേസമയം, ആഹ്ലാദ പ്രകടനം നടത്തിയ 14 പേർക്കെതിരെയും കോടതി വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ 50തോളം പേർക്കെതിരെയും കൊളവല്ലൂർ പൊലീസ് കേസെടുത്തു. കടവത്തൂർ സ്വദേശി ലീല നൽകിയ പരാതിയിലാണ് കേസെടുത്തത്.

പാ​നൂ​ർ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ കെ. ​പ​ത്മ​രാ​ജ​നാണ് മരണംവരെ ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. ബലാത്സംഗ കുറ്റത്തിൽ പ്രതി 40 വർഷം തടവ് അനുഭവിക്കണമെന്നും ഇതിനു ശേഷം പോക്സോ നിയമപ്രകാരം ജീവിതാവസാനം വരെ ജയിൽവാസം അനുഭവിക്കണമെന്നും പ്ര​ത്യേ​ക കോ​ട​തി ജ​ഡ്‌​ജി എം.​ടി. ജ​ല​ജാ​റാ​ണി വിധിച്ചു. ബ​ലാ​ത്സം​ഗം, പോ​ക്സോ വ​കു​പ്പു​ക​ളിൽ ത​ല​ശ്ശേ​രി പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തിയാണ് ശിക്ഷ വിധിച്ചത്.

2020 ജ​നു​വ​രി​യി​ലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനും ബി.​ജെ.​പി തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റുമാ​യി​രു​ന്ന ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ട് കു​റു​ങ്ങാ​ട്ട്‌ ഹ‍ൗ​സി​ൽ കെ. ​പ​ത്മ​രാ​ജ​ൻ (49) പെൺകുട്ടിയെ മൂ​ന്നു​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്‌ കേ​സ്‌. വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ആ ​സ​മ​യ​ത്ത് സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന വാ​ദമാ​ണ് പ്രതി ഉ​യ​ർ​ത്തി​യ​ത്. എന്നാൽ ഇ​ത് തെ​ളി​യി​​ക്കാ​നാ​യി​ല്ല. കു​ട്ടി പ​റ​ഞ്ഞ തീ​യ​തി തെ​റ്റാ​ണെ​ന്ന വാ​ദ​വു​മു​ണ്ടാ​യി. കു​ട്ടി​ക​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ തീ​യ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പ്രതിയുടെ വാദത്തെ മറികടക്കാൻ പ്രോ​സി​ക്യൂ​ട്ട​ർ പി.​എം. ഭാ​സു​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ സംഘ്പരിവാർ അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ല നേതാവുമായിരുന്ന പത്മരാജനെതിരെ പാ​നൂ​ർ പൊ​ലീ​സ്‌ 2020 മാ​ർ​ച്ച്‌ 17ന് ​കേ​സെ​ടു​ത്തു. പൊ​യി​ലൂ​ർ വി​ള​ക്കോ​ട്ടൂ​രി​ൽ ​നി​ന്ന് ഏ​പ്രി​ൽ 15ന്‌ ​പ്ര​തി​യെ അ​റ​സ്‌​റ്റ് ​ചെ​യ്‌​തു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം 2020 ഏ​പ്രി​ൽ 24ന്‌ ​സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്‌ കൈ​മാ​റി. 2020 ജൂ​ലൈ 14ന് ​ക്രൈം​ബ്രാ​ഞ്ച്‌ ഡി​റ്റ​ക്ടീ​വ്‌ ഇ​ൻ​സ്‌​പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഇ​ട​ക്കാ​ല കു​റ്റ​പ​ത്രം ന​ൽ​കി.

Tags:    
News Summary - Palathai case verdict; Woman injured in firecracker explosion, police register case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.