ന്യൂഡൽഹി: പാലാരിവട്ടം മേല്‍പാലം നിര്‍മിച്ച ആര്.ഡി.എസ് പ്രൊജക്ടിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിൽ കമ്പനിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകർ അപേക്ഷിച്ചു. നിലവില്‍ 13 പ്രോജക്ടുകള്‍ തങ്ങൾക്കുണ്ടെന്നും വിധി സ്റ്റേ ചെയ്താല്‍ മറ്റു പ്രോജക്ടുകളെയും ബാധിക്കുമെന്നും ആർ.ഡി.എസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി ബോധിപ്പിച്ചു. തുടർന്ന്, കേസ് പരിഗണിക്കുന്നത് മാറ്റിവെച്ച കോടതി കമ്പനിക്ക് നോട്ടീസ് അയക്കുകയായിരുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസിനെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസന്‍സാണ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്. നടപടി ചോദ്യം ചെയ്ത് കമ്പനി നല്കിയ ഹരജി ഹൈകോടതി സിംഗ്ള്‍ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന്, ഡിവിഷന് ബെഞ്ച് കമ്പനിക്ക് അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.