കുഴൽമന്ദം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിലും ഇവരുടെ രണ്ട് കുട്ടികളെ വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിലും കണ്ടെത്തി. മാത്തൂർ പല്ലൻചാത്തനൂർ തേനംകാട് മഹേഷിെൻറ ഭാര്യ കൃഷ്ണകുമാരി (24), മക്കളായ ആഗ്നേഷ് (അഞ്ച്), ആഗ്നേയ (അഞ്ച് മാസം) എന്നിവരാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കുട്ടികളുടെ മരണകാരണം വ്യക്തമാകുകയുള്ളൂ. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
കെട്ടിട നിർമാണ തൊഴിലാളിയായ മഹേഷ് പണിക്ക് പോയിരുന്നു. ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ആഗ്േനഷിനെ കിടക്കയിലും ആഗ്േനയയെ തൊട്ടിലിലുമാണ് മരിച്ച നിലയിൽ കണ്ടത്. മുറിയിൽ റൊട്ടി, ശീതളപാനീയ കുപ്പി എന്നിവ കണ്ടെത്തി. കുഞ്ഞുങ്ങൾ രണ്ടുപേരെയും കുഴൽമന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ര
ണ്ടാമത്തെ കുഞ്ഞിെൻറ പ്രസവത്തോടെ കൃഷ്ണകുമാരിക്ക് മാനസികരോഗമുള്ളതായി മഹേഷ് പറയുന്നു. ഇതിന് ചികത്സ നടത്തുന്നതായും ബന്ധുക്കൾ പറഞ്ഞു. പ്രസവത്തിന് കൃഷ്ണകുമാരിയുടെ വീട്ടിലേക്ക് പോയ ഇവർ രണ്ട് ദിവസം മുമ്പാണ് ഭർതൃവീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.