പാല: കിണറിടിഞ്ഞു വീണുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമൻ (48 ) ആണ് മരിച്ചത്അപകടം കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് രാമന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിളക്കുംമരുതിൽ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
തമിഴ്നാട് സ്വദേശികളായ നാല് തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. മൂന്ന് പേരെ രക്ഷപെടുത്തി. കിണർ ഇടിഞ്ഞ് വെള്ളവും മണ്ണും കുഴഞ്ഞ് ചെളി രൂപപ്പെട്ട നിലയിലാണ്. മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ട്. കിണറിന് സമീപത്ത് ജെസിബി ഉപയോഗിച്ച് കാന വെട്ടി വെള്ളവും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ബുധനാഴ്ച പകൽ 12നാണ് സംഭവം. 20 അടിയോളം താഴ്ച്ചയുള്ള കിണർ ജില്ലാ പഞ്ചായത്ത് ഫണ്ട് ചിലവഴിച്ച് ആഴം കൂട്ടുന്നതിനിടെയാണ് അപകടം. രാമപുരം സ്വദേശി കരാർ എടുത്ത പദ്ധതി ഉപകരാർ എടുത്തയാളുടെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.