Posted On
date_range Updated On
date_range തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി യുവാവ്
നീലേശ്വരം: കാസർകോട് തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി വീണു. നീലേശ്വരം പള്ളിക്കരയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പാലേഴിക്കീഴിൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിനിടെയാണ് സംഭവം. നീലേശ്വരം സ്വദേശി മനുവിനാണ് പരിക്കേറ്റത്. ചടങ്ങിനിടെ ചുറ്റും കൂടിയ യുവാവിനാണ് തട്ടേറ്റത്.
ബോധരഹിതനായി വീണയുടൻ യുവാവിനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.