കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്

കോഴിക്കോട് : കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്. കാർഷിക മേഖലയിൽ കാലാവസ്ഥ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെ നേത്യത്വത്തിൽ നടത്തുന്ന ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സൗരോർജം ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തി ബഹിർഗമനം കുറക്കുന്നതിന് ആവശ്യമായ നടപടികൾ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിലൂടെ കൃഷിവകുപ്പ് നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ, ഊർജം, കൃഷി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, കൃഷിയിടത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ കൃഷിയുടെ വികാസത്തിൽ പ്രാധാന്യമുള്ള ഘടകങ്ങളാണ്. പഴയ കാലങ്ങളിലെ കൃഷിരീതികൾക്കും കാലാവസ്ഥക്കും അനുസൃതമായിട്ടാണ് കാർഷിക കലണ്ടറും കൃഷി പഴഞ്ചൊല്ലുകളും കേരളത്തിൽ രൂപപ്പെട്ടത്.

കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി കാർഷികോല്പാദനത്തിൽ കുറവ് വന്നു. അതുപോലെ യുദ്ധങ്ങൾ കാരണം വളങ്ങളും മറ്റ് ഉത്പാദന ഉപാധികളും കർഷകർക്ക് ലഭ്യമാക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്.ഇത്തരത്തിൽ കാർഷിക മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള മറികടക്കുവാൻ കർഷകരുടെയൊപ്പം വിവിധ വികസന പ്രവർത്തനങ്ങൾ കൃഷിവകുപ്പ് നടത്തിവരുന്നുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കർഷക പ്രതിനിധികളും പങ്കെടുത്തു

Tags:    
News Summary - P. Prasad should use non-traditional sources of energy for agricultural activities.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.