ബോംബ് നിർമാണവും സ്ഫോടനവും പ്രശ്നമാകുന്നത് ജാതിയും മതവും നോക്കിയാണെന്ന് വരുന്നത് സുരക്ഷക്ക് ഭീഷണി -ജമാഅത്തെ ഇസ്‍ലാമി

ബോംബ് നിർമാണവും ബോംബ് സ്ഫോടനവും പ്രശ്നമാകുന്നത്, അതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ജാതിയും മതവും നിറവും നോക്കിയാണെന്ന് വരുന്നത് നമ്മുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. കളമശ്ശേരി സംഭവം സംസ്ഥാനത്ത് ഉയർത്തിയ ചർച്ചക്കും അതുവഴി പ്രകടമായി പുറത്തുചാടിയ ഇസ്‌ലാമോഫോബിയക്കും നാമെല്ലാം സാക്ഷ്യം വഹിച്ചതാണ്. ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള പ്രിവിലേജ് ലൈസൻസ് കണക്കെ വകവെച്ച് കൊടുക്കുന്നത് നാട് നശിപ്പിക്കാനുള്ള വഴി തുറക്കലാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പാനൂരും തിരുവനന്തപുരത്തും ബോംബ് നിർമാണത്തിനിടെ നടന്ന സ്ഫോടനവും വളാഞ്ചേരിയിൽ പിടിക്കപ്പെട്ട സ്ഫോടക വസ്തുക്കളും കേരളത്തിൽ ഒരു ചർച്ചക്കും വഴിതുറന്നില്ലയെന്നത് ആശ്ചര്യകരമാണ്. ആരായിരുന്നു ഇതിന് പിന്നിലെന്നും എന്തുദ്ദേശമായിരുന്നു അവർക്കെന്നും ഏത് രാഷ്ട്രീയ പാർട്ടിയിലാണ് അവർ പ്രവർത്തിക്കുന്നതെന്നും അറിയാൻ കേരള ജനതക്ക് താൽപര്യമുണ്ട്. വലിയ മനുഷ്യക്കുരുതിക്ക് ഹേതുവാകാൻ ശേഷിയുള്ള സ്ഫോടകവസ്തുക്കളുടെ വ്യാപനത്തിൽ കേരളത്തിലെ ഭരണകൂടവും രാഷ്ട്രീയ സാംസ്കാരിക നേതൃത്വവും മീഡിയയും പുലർത്തുന്ന മൗനം ഭീതിയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പാനൂരും തിരുവനന്തപുരത്തും ബോംബ് നിർമാണത്തിനിടെ നടന്ന സ്ഫോടനവും വളാഞ്ചേരിയിൽ പിടിക്കപ്പെട്ട സ്ഫോടക വസ്തുക്കളും കേരളത്തിൽ ഒരു ചർച്ചക്കും വഴിതുറന്നില്ലയെന്നത് ആശ്ചര്യകരമാണ്. ആരായിരുന്നു ഇതിന്റെ പിന്നിലെന്നും എന്തുദ്ദേശമായിരുന്നു അവർക്കെന്നും ഏത് രാഷ്ട്രീയ പാർട്ടിയിലാണ് അവർ പ്രവർത്തിക്കുന്നതെന്നും അറിയാൻ കേരള ജനതക്ക് താൽപര്യമുണ്ട്.

ഏതു നിമിഷവും വലിയ മനുഷ്യക്കുരുതിക്ക് ഹേതുവാകാൻ ശേഷിയുള്ള സ്ഫോടകവസ്തുക്കളുടെ വ്യാപനത്തിൽ കേരളത്തിലെ ഭരണകൂടവും രാഷ്ട്രീയ സാംസ്കാരിക നേതൃത്വവും മീഡിയകളും പുലർത്തുന്ന മൗനം ഭീതിയുളവാക്കുന്നതാണ്. കളമശ്ശേരി സംഭവം നമ്മുടെ സംസ്ഥാനത്ത് ഉയർത്തിയ ചർച്ചക്കും അതുവഴി പ്രകടമായി പുറത്തുചാടിയ ഇസ്‌ലാമോഫോബിയക്കും നാമെല്ലാം സാക്ഷ്യം വഹിച്ചതാണ്. ബോംബ് നിർമാണവും ബോംബ് സ്ഫോടനവും പ്രശ്നമാകുന്നത്, അതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ജാതിയും മതവും നിറവും നോക്കിയാണെന്ന് വരുന്നത് നമ്മുടെ സുരക്ഷക്ക് ഭീഷണിയുയർത്തുന്നു. ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള പ്രിവിലേജ് ലൈസൻസ് കണക്കെ വകവെച്ച് കൊടുക്കുന്നത് നാട് നശിപ്പിക്കാനുള്ള വഴി തുറക്കലാണ്.

കൊച്ചു കൊച്ചു വിഷയങ്ങൾ അന്തിച്ചർച്ചയിലൂടെ കൊഴുപ്പിക്കുന്ന മാധ്യമങ്ങളും ഇലയനങ്ങിയാൽ വരെ പ്രതികരണവുമായി ഓടിക്കൂടാറുള്ള സാമൂഹിക-സാംസകാരിക നായകൻമാരും ഈ ആത്മവഞ്ചന അവസാനിപ്പിക്കണം. മത-കക്ഷി-രാഷ്ട്രീയ ദേദമന്യേ ഈ ഹിംസയുടെ രാഷ്ട്രീയത്തെ തുറന്നെതിർക്കാൻ മുന്നോട്ട് വരിക.

Tags:    
News Summary - P Mujeeburahman's statement about Bomb making and blasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.