കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീർ പെങ്കടുത്തതിൽ തെറ്റില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. ഒരാൾ വിവാഹത്തിന് ക്ഷണിച്ചാൽ അതിൽ പെങ്കടുക്കുകയെന്നത് മാനുഷികമായ കാര്യമാണ്. കേസിൽ ശിക്ഷിക്കപ്പെട്ടയാളോട് മനുഷ്യത്വം പാടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ജയിലുകൾ ആളുകളെ പരിവർത്തിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ്. ജയിലിലായതിെൻറ പേരിൽ ഒരാളെ ഒറ്റപ്പെടുത്തി നിർത്തേണ്ടതില്ല.
സ്വന്തം മണ്ഡലത്തിൽ താമസിക്കുന്നയാൾ എന്നനിലക്കാണ് ഷംസീർ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ പെങ്കടുത്തത്. അത് തെറ്റായ കാര്യമാണെന്ന് പാർട്ടി കരുതുന്നില്ല. നെഹ്റു കോളജ് ഉടമ പി. കൃഷ്ണദാസിനെതിരായ കേസൊതുക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ട കോൺഗ്രസ് നേതാവ് കെ. സുധാകരൻ വീണിടത്തുനിന്ന് ഉരുളുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഷക്കീർ ഷൗക്കത്തലിക്ക് മർദനമേറ്റ കേസും ജിഷ്ണു പ്രണോയിയുടെ മരണത്തിലേക്ക് നയിച്ച കേസും രണ്ടാണെന്ന സുധാകരെൻറ വാദം ശരിയല്ല. വിദ്യാഭ്യാസക്കച്ചവടക്കാരനായ കൃഷ്ണദാസ് വിദ്യാർഥികൾക്കെതിരെ നടത്തിയ അക്രമത്തിെൻറ ഇരകളാണ് ഷഹീറും ജിഷ്ണുവുമെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.