ബാംഗ്‌ളൂരിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ചൊവ്വാഴ്ച വൈകീട്ട് കേരളത്തിലെത്തും

തിരുവനന്തപുരം: സുഡാനിൽ നിന്നും എത്തി ബാംഗ്‌ളൂരിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ നാളെ വൈകീട്ടുള്ള വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കും.(കൊച്ചി-10, തിരുവനന്തപുരം-ഏഴ്, കോഴിക്കോട് -മൂന്ന്). ബാക്കിയുള്ള മുന്ന് പേരിൽ രണ്ട് പേർ ബുധനാഴ്ച

തിരുവനന്തപുരത്തേക്ക് തിരിക്കും. ഒരാൾ ബാംഗ്ലൂർ മലയാളിയാണ്. ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്ര സൗകര്യങ്ങളും നോർക്ക അധികൃതർ ഒരുക്കും. ബംഗലുരു എൻ.ആർ.കെ ഓഫീസർ റീസയുടെ നേതൃത്ത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.

Tags:    
News Summary - Out of the 23 Malayalis who are in quarantine in Bangalore, 20 will reach Kerala on Tuesday evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.