വലിക്കാനുള്ള ഉപകരണം ഉൾപ്പെടെ കഞ്ചാവ് വിൽപന; ചങ്ങനാശ്ശേരിയിൽ യുവാവ് പിടിയിൽ

കോട്ടയം: ചങ്ങനാശ്ശേരി തെങ്ങണയിൽ 1.41 കിലോ ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. അസമിലെ ദീമാംജി ജില്ലക്കാരനായ ഗുൻഗുഹ സ്വദേശി അസിം ചങ്മയ് (35) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കഞ്ചാവിനൊപ്പം 10,800 രൂപയും കഞ്ചാവ് ചുരുട്ടി വലിക്കാൻ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങളും കണ്ടെത്തി. ഓൺലൈനിൽ നിന്നും വാങ്ങിയ ഈ ഉപകരണം ചേർത്താണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. വിദ്യാർഥികളും യുവാക്കളും അടക്കമുള്ള ആവശ്യക്കാർ ഏറെയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയും ഉപയോഗവും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എം.നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി, ഉദ്യോഗസ്ഥരായ അരുൺ സി. ദാസ്, ദീപക് സോമൻ, അരുൺ ലാൽ, നിഫി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് എന്ന പേരിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ജില്ല കേന്ദ്രീകരിച്ച് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും അറിയിച്ചു.


Tags:    
News Summary - Out-of-state resident arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.