ഒറ്റപ്പാലം: കണ്ണിയംപുറം കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന ‘കാൽ കഴുകിച് ചൂട്ടലി’നെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനം. ജൂൺ രണ്ട് മുതൽ നാലുവരെ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചാണ് ബ്രാഹ്മണർക്ക് കാൽകഴുകിച്ചൂട്ടൽ നടത ്താൻ ക്ഷേത്രകമ്മിറ്റി സൗകര്യമൊരുക്കിയത്.
ജൂൺ മൂന്നിന് ഉച്ചപൂജക്ക് ശേഷം തന്ത്രി മുണ്ടനാട്ട്മന പ്രമോദ് കൃഷ്ണൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിന് ഓണപ്പുടവ, ദക്ഷിണ എന്നിവ ഉൾെപ്പടെ 500 രൂപ കൗണ്ടറിലടച്ച് രശീതി വാങ്ങാമെന്ന് നോട്ടീസിൽ പറയുന്നു. കാൽകഴുകിച്ചൂട്ടൽ കേരളത്തെ വീണ്ടും ചാതുർവർണ്യകാലേത്തക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നാണ് വിമർശനം. ആചാരം ലംഘിച്ചും പ്രക്ഷോഭത്തിലൂടെയും നേടിയ നവോത്ഥാനത്തെ തകർക്കാനുള്ള ശ്രമമാണിതെന്നും ആക്ഷേപമുയർന്നു.
അതേസമയം, സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലും ബ്രാഹ്മണർക്ക് ‘കാൽ കഴുകിച്ചൂട്ടൽ’ പതിവാണെന്നും ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാം വർഷമാണ് ചടങ്ങ് നടത്തുന്നതെന്നും ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് യു. ശങ്കരനാരായണൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഭഗവാനോട് തൊട്ടുനിൽക്കുന്ന വ്യക്തികളാണ് ബ്രഹ്മജ്ഞാനം സിദ്ധിച്ച ബ്രാഹ്മണർ. ഭക്തർ സ്വമേധയ നടത്തുന്ന ഈ ചടങ്ങ് നേർച്ചയുടെയും ലക്ഷ്യസാക്ഷാത്കാരത്തിെൻറയും ഭാഗമാണ്.
എതിർപ്പ് ആചാരങ്ങളെപ്പറ്റി അറിവില്ലാത്തതിനാലാണ്. ഇതര മതങ്ങളിലെപോലെ കാൽ കഴുകി ശുശ്രൂഷയല്ല ഇതെന്നും ബ്രാഹ്മണനെ സൽക്കരിച്ചിരുത്തി പുണ്യാഹം തളിക്കലും പൂജയുമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.