Posted On
date_range Updated On
date_range പ്രളയദുരിതാശ്വാസം: ഓർത്തഡോക്സ് സഭ 30 കോടി സമാഹരിക്കും
കോട്ടയം: പ്രളയദുരിതാശ്വാസ തുടർപ്രവർത്തനങ്ങൾക്കായി 30 കോടി സമാഹരിക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാനേജിങ് കമ്മിറ്റി അടിയന്തര യോഗം തീരുമാനിച്ചു. സഭാ അംഗങ്ങളിലും സ്ഥാപനങ്ങളിൽനിന്നുമാകും തുക കണ്ടെത്തുക.
സഭയുടെ ആഭിമുഖ്യത്തിലും അധ്യാത്മീയ സംഘടനപ്രവർത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയരക്ഷാ-ദുരിതാശ്വാസ പുനരധിവാസപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ അധ്യക്ഷതവഹിച്ചു. സഭയിലെ മുതിർന്ന മെത്രാപ്പോലീത്ത തോമസ് മാർ അത്തനാസിയോസിെൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.