മലങ്കര സഭയുടെ പള്ളികളിൽ ആരാധനക്കെത്തുന്ന ഒരു വിശ്വാസിയേയും തടയില്ലെന്ന്

കോലഞ്ചേരി: മലങ്കര സഭയുടെ പള്ളികളിൽ ആരാധനക്കായെത്തുന്ന ഒരു വിശ്വാസിയേയും തടയില്ലെന്ന് ഓർത്തഡോക്സ സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. ഈ മാസം 13 ന് നഷ്ടമായ പള്ളികളിൽ ആരാധനക്കായി പ്രവേശിക്കുമെന്ന യാക്കോബായ സഭയുടെ പ്രഖ്യാപനത്തിൻെറ  പശ്ചാത്തലത്തിൽ 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികൾ ആരാധനക്കായെത്തുന്നതിനെ സഭ സർവ്വാത്മനാ സ്വാഗതം ചെയ്യും. എന്നാൽ അതിൻെറ പേരിൽ പ്രശ്നങ്ങളുണ്ടാക്കാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടും. തങ്ങളുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷം ഇപ്പോൾ പള്ളികളിൽ ആരാധനക്കെത്തുന്നു എന്ന് പറയുന്നതിലെ അനൗചിത്യം യാക്കോബായ വിഭാഗം തന്നെ വിശദീകരിക്കണം. വിശ്വാസ പൂർവ്വം എത്തുന്ന ഒരു വ്യക്തിയേയും മലങ്കര സഭയുടെ ഒരു പള്ളിയിലും ആരും തടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.