ഓർത്തഡോക്സ് സഭ ചേരിപ്പോര്: ഫാ. മാത്യൂസ് വാഴക്കുന്നത്തിന് എതിരെ നടപടി; സഭ ചുമതലകളിൽനിന്ന് നീക്കി

കോട്ടയം: ഓർത്തഡോക്സ് സഭ നിലക്കൽ ഭദ്രാസനത്തിൽ ചേരിപ്പോര് തുടരുന്നതിനിടെ, ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി. സഭ സംബന്ധമായ എല്ലാ ചുമതലകളിൽനിന്നും അദ്ദേഹത്തെ നീക്കി.

നിലക്കൽ ഭദ്രാസനവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മൂന്നംഗ സമിതിയെയും സഭ നേതൃത്വം നിയോഗിച്ചു. നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെ സമൂഹമാധ്യമങ്ങൾവഴി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനൽചർച്ചയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനാണ് മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് കാതോലിക്ക ബാവ അറിയിച്ചു.

പുരോഹിതനും അധ്യാപകനുമെന്ന നിലയിൽ മാതൃകാപരമായി നിലകൊള്ളേണ്ട മാത്യൂസ് വാഴക്കുന്നത്തിന്‍റെ ധിക്കാരപരമായ പെരുമാറ്റം ഖേദകരമാണ്. സഹോദര വൈദികനെതിരെ പരാതി ഉന്നയിക്കാൻ സഭാപരമോ നിയമപരമോ ആയ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ, ചാനൽ ചർച്ചയിൽ പരസ്യമായി കുറ്റാരോപണം നടത്തിയത് അച്ചടക്കമുള്ള വൈദികന് ചേർന്നതല്ലെന്നും ബാവ പറഞ്ഞു.

Tags:    
News Summary - Orthodox Church groupism: Action against Fr. Mathews vazhakkunnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.