പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനും 47 സഭാംഗങ്ങളും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. പത്തനംതിട്ടയിൽ ബി.ജെ.പി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹ സംഗമത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പുതിയ അംഗങ്ങളെ സ്വീകരിച്ചു. കഴിഞ്ഞ 10 വര്‍ഷംകൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും വികസനത്തിന്റെ ഭാഗമാകാനാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ഫാ. ഷൈജു കുര്യന്‍ പറഞ്ഞു. ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി.
അയോധ്യ കൊണ്ട് മാത്രമല്ല മുമ്പും മോദി അധികാരത്തിൽ വന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വി. മുരളീധരൻ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പല ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാരും ബിഷപ്പുമാരും വൈദികരും ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ബി.ജെ.പിക്കൊപ്പമാണ് ക്രൈസ്തവസഭ നില്‍ക്കുന്നതെന്നും ക്രൈസ്തവരായ നിരവധിപേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.