കൊച്ചി: കേരളത്തിൽ ആദ്യമായി പ്രഫഷനൽ രംഗത്ത് പ്രവർത്തിക്കുന്ന മാന്ത്രികർ ചേർന്ന് ഓൾ കേരള പ്രഫഷനൽ മജീഷ്യൻസ് അസോസിയേഷൻ എന്ന സംഘടനക്ക് രൂപം നൽകി. ഭാരവാഹികളായി ജോൺ മാമ്പിള്ളി (പ്രസി), മനു മങ്കൊമ്പ്, ഉമ്മൻ ജെ. മേദാരം, ആർ.കെ. കവ്വായി (വൈസ് പ്രസി), ഹരിദാസ് തെക്കെയിൽ (സെക്ര), ഷിബുമോൻ പത്തനംതിട്ട, ഷാജി കക്കുഴി (ജോ. സെക്ര), കലാഭവൻ പ്രവീൺ (ട്രഷ), വി.സി. അശോകൻ, ജയദേവ് കോട്ടയം, ശ്രീകുമാരൻ തിരുമുൽപാട് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
പി.എം. മിത്ര അധ്യക്ഷത വഹിച്ചു. ആർ.കെ. മലയത്ത് ഉദ്ഘാടനം ചെയ്തു. മുതിർന്ന മാന്ത്രികൻ പുവ്വത്ത് രാഘവനെ ആദരിച്ചു. മാജിക്കിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന് അംഗങ്ങൾ പ്രതിജ്ഞയെടുത്തു. പങ്കെടുത്ത അമ്പതോളം പേരും ജാലവിദ്യ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.